ഫെയ്‌സ്ബുക്ക് വന്‍ നഷ്ടത്തില്‍

ഫെയ്‌സ്ബുക്ക് വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 1740 കോടിയുടെ നഷ്ടമാണ്. തുടര്‍ച്ചയായുണ്ടാവുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കേബ്രിജ് അനലിറ്റിക്കയ്ക്ക് ശേഷം ഉണ്ടായ ഒട്ടനവധി വിവര ചോര്‍ച്ച വിവാദങ്ങളും വിമര്‍ശനങ്ങളെ നേരിടാന്‍ പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുകയും വിമര്‍ശനങ്ങള്‍ ജൂതവിരുദ്ധ നീക്കമാണെന്ന വിധത്തില്‍ ചിത്രീകരിക്കുകയും ചെയ്തതടക്കമുള്ള വിവാദങ്ങളാണ് ഫെയ്‌സ്ബുക്ക് നേരിടുന്നത്. വെള്ളിയാഴ്ച ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂന്ന് ശതമാനം ഇടിഞ്ഞ് 139.53 ഡോളറിലെത്തി.

ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്. അടുത്തിടെ കോടീശ്വരന്മാരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്‌സിനും ജെഫ് ബെസോസിനും ശേഷം മൂന്നാം സ്ഥാനത്തെത്തിയ 34 കാരനായ സക്കര്‍ബര്‍ഗ് ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇപ്പോള്‍ ആറാം സ്ഥാനത്തേക്ക് എത്തി. 3100 കോടി ഡോളറിന്റെ നഷ്ടമാണ് സക്കര്‍ബര്‍ഗിനുണ്ടായത്. ഇതോടെ സക്കര്‍ബര്‍ഗിന്റെ ആസ്തി 5530 കോടി ഡോളറിലെത്തി. ഒറാക്കിള്‍ കോര്‍പറേഷന്റെ ലാരി എല്ലിസണനാണ് സക്കര്‍ബര്‍ഗിന് പിന്നില്‍ ഏഴാം സ്ഥാനത്തുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

5470 കോടി ഡോളറാണ് ലാരി എല്ലിസണിന്റെ ആസ്തി. ഫെയ്‌സ്ബുക്കിനെതിരേയുള്ള വിമര്‍ശനങ്ങളെ നേരിടാന്‍ പിആര്‍ ഏജന്‍സിയെ ഏല്‍പിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ചും ഫെയ്‌സ്ബുക്കിലെ റഷ്യന്‍ ഇടപെടലുകള്‍ തടയാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും വിശദീകരിക്കാന്‍ അമേരിക്കയിലെ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Top