അടിസ്ഥാന രഹിതമായ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് ഹോട്ടലുടമയ്ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

How-to-Hack-Facebook-Account-From-Android

സിഡ്‌നി: ആരെയെങ്കിലും അപകീര്‍ത്തിപെടുത്തി ഫേസ്ബുക്ക് പോസ്റ്റിടുകയോ അപവാദപ്രചരണം നടത്തുകയോ ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ലഭിക്കുന്നത് എട്ടിന്റെ പണിയായിരിക്കും. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ യുവാവിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നിരിക്കുകയാണ്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ഹോട്ടലുകള്‍ നടത്തുന്നുവെന്ന് ഒരു ഹോട്ടലുടമയ്ക്കെതിരെയാണ് ഇലക്ട്രീഷന്‍ ഡേവിഡ് സ്‌കോട്ട് ഹോട്ടലുടമ പോസ്റ്റിട്ടത്. ഒന്നരലക്ഷം ഡോളര്‍ (ഏകദേശം ഒരുകോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ന്യൂ സൗത്ത് വെയ്ല്‍സ് ജില്ലാക്കോടതി ഉത്തരവായി. ആരോപണത്തില്‍ യാതൊരുവിധ കഴമ്പും ഇല്ല്. അടിസ്ഥാന രഹിതമായി പോസ്റ്റിട്ടതിന് യുവാവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോട്ടലുടമയ്ക്കെതിരെ നടത്തിയ ആരോപണം വസ്തുതാ വിരുദ്ധമാണെന്നു കോടതി പറഞ്ഞു. അതുകൊണ്ടാണ് നഷ്ടപരിഹാര തുക നല്‍കാന്‍ വിധിച്ചതെന്ന് കോടതി. ഫേസ്ബുക് പോസ്റ്റ് പിന്‍വലിക്കാന്‍ എഴുപത്തിനാലുകാരനായ ഹോട്ടല്‍ ഉടമ കെന്നത്ത് റോത്ത് അഭ്യര്‍ത്ഥിച്ചെങ്കിലും എതിര്‍കക്ഷി വഴങ്ങിയില്ല. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നു കെന്നത്തിനു ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ഫോണ്‍ കോളുകളുടെ പ്രവാഹമായി. ആവശ്യക്കാരുടെ ഫോണ്‍ശല്യം സഹിക്കാതെ വന്നപ്പോഴാണ് കെന്നത്ത് പരാതി നല്‍കിയത്.

അതേസമയം ഇതിന്റെ പേരില്‍ തട്ടിപ്പാണെന്നാരോപിച്ച് രണ്ടുതവണ ആക്രമണത്തിന് ഇരയായി ആറുമാസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ കെന്നത്തിന് അപമാനം മൂലം തീരദേശത്തെ ജന്മനാടായ നംബൂക്ക പട്ടണവും രണ്ടു ഹോട്ടലുകളും ഉപേക്ഷിച്ചു സ്ഥലംവിടേണ്ടിവന്നു.

Top