ഇന്ത്യ തകർന്നടിയുന്നു …പ്രവാസികൾക്ക് ചാകര! ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ

മുംബൈ: സ്വന്തം റെക്കോര്‍ഡ് തിരുത്തി രൂപ വീണ്ടും താഴേക്ക്. ഇന്നു രാവിലെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 71 എന്ന നിലയിലേക്ക് നിലംപതിച്ചു. അസംസ്‌കൃത എണ്ണ വിലയുടെ വര്‍ധനയും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതുമാണു രൂപയ്ക്കു തിരിച്ചടിയായത്.ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടണമെങ്കില്‍ 71 രൂപ കൊടുക്കണം എന്നതാണ് സ്ഥിതി. ഈ നിലയില്‍ നിന്ന് പെട്ടെന്നുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പും സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എങ്കിലും പ്രവാസികളെ സംബന്ധിച്ച് ഇതു ശുഭവാര്‍ത്തയാണ്. പ്രവാസികള്‍ക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തിലും വലിയ വ്യത്യാസം ആണ് ഉണ്ടാകുന്നത്.ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിട്ടത്. വിപണി ആരംഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 70.95 നിലവാരത്തിലായിരുന്നു.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 70.74 നിലവാരത്തിലെത്തിയിരുന്നു. ഒരു ബാരലിന് 78 ഡോളറാണ് ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയിലിന്റെറെ ഇപ്പോഴത്തെ വില. സെന്‍സെക്‌സ് 78.64 പോയിന്റെ ഇടിഞ്ഞ് 38,611.46 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്.ചൈന- യുഎസ് ബന്ധത്തിലെ ഉലച്ചിലുകള്‍ മൂലം മറ്റു കറന്‍സികളുമായുള്ള താരതമ്യത്തില്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയും വിനിമയ നിരക്ക് ഇടിയാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തായാലും രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികളെ സംബന്ധിച്ച് വലിയ നേട്ടം ആണ്. വിദേശനാണ്യം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ വിനിമയ നിരക്കില്‍ വലിയ വ്യത്യാസം ആണ് ഉണ്ടാവുക. പ്രവാസികള്‍ ഈ സാഹചര്യം മുതലാക്കുന്നും ഉണ്ട്. ലോണെടുത്തും പണമയക്കും ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പലരും ലോണെടുത്തും നാട്ടിലേക്ക് വലിയതോതില്‍ പൈസ അയക്കുന്നുണ്ട്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പലിശരഹിത വായ്പയാണ് ലഭിക്കുന്നത് എന്നതും ഇത്തരത്തില്‍ പണം അയക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതാണ് ഡോളറിന്റെ മൂല്യം കൂടുന്നതിന് കാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ വിലക്ക് മൂലം ഇറാനില്‍ നിന്നുള്ള എണ്ണ വിപണിയില്‍ എത്താത്തതാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം.രൂപയുടെ മൂല്യം ഇടിയുന്നത് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്കും ശ്രമം തുടങ്ങിയിട്ടുണ്ട്. ഡോളര്‍ വില്‍പനയില്‍ ഇപ്പോള്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറിയ മൂല്യത്തിനുള്ള ഡോളറുകള്‍ മാത്രം വില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

Top