കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു; പൗരത്വം നല്‍കേണ്ടത് ഇന്ത്യയുടെ ധാര്‍മിക കടമ’; പൗരത്വ ബില്ലിനായി 16 വര്‍ഷത്തിന് മുമ്പ് രാജ്യസഭയില്‍ മന്‍മോഹന്‍ സിങ് വാദിക്കുന്ന വീഡിയോ

ന്യൂദല്‍ഹി: ദേശീയ പൗരത്വ ബില്ലിനെതിരെ കലാപം സൃഷ്ടിച്ച് സമരം രാജ്യവ്യാപകമായി നടക്കുമ്പോൾ കോൺഗ്രസിന്റെ മറ്റൊരു കാപട്യം കൂടി പൊളിഞ്ഞു വീണു .സമരത്തിനെ എതിർക്കുന്ന കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് ദേശീയ പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന തെളിവാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് .16 വര്‍ഷം മുന്‍പ് മന്‍മോഹന്‍ സിങ് ദേശീയ പൗരത്വ ബില്ലിനെ രാജ്യസഭയില്‍ അനുകൂലിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി. 2003 ഡിസംബര്‍ 18 നായിരുന്നു രാജ്യസഭയില്‍ മന്‍മോഹന്‍ സിങിന്റെ അഭ്യര്‍ത്ഥന. ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ വിശാലമായ സമീപനം സ്വീകരിക്കണമെന്നായിരുന്നു പ്രതിപക്ഷനേതാവായ മന്‍മോഹന്‍ സിങിന്റെ ആഭ്യര്‍ഥന.

അന്നത്തെ പ്രതിപക്ഷ നേതാവ് മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടതിന്റെ രേഖയെന്നോണമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വിഭജനത്തിനു ശേഷം പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ടെന്നും അങ്ങനെയുള്ളവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കേണ്ടത് നമ്മുടെ ധാര്‍മിക കടമയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ഭാവി നടപടികളില്‍ ഉപപ്രധാനമന്ത്രിയായ എല്‍.കെ അദ്വാനി ഇക്കാര്യം മനസ്സില്‍ വയ്ക്കണമെന്നും മന്‍മോഹന്‍ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ മാത്രമല്ല പാകിസ്ഥാനിലും മത ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ടെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ എല്‍.കെ അദ്വാനിയോട് പറയുന്നതും സഭാ രേഖകളില്‍ വ്യക്തമാണ്. ആവശ്യത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്നായിരുന്നു അദ്വാനിയുടെ മറുപടി. വംശഹത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തവരേയും നിയമ വിരുദ്ധ കുടിയേറ്റക്കാരേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്നും അദ്വാനി മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്‍ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മത വിവേചനവും അതിന്റെ ഭാഗമായുള്ള ക്രൂരതകളും അനുഭവിച്ച് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തുന്ന അവിടുത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതാണ് പുതിയ പൗരത്വ ഭേദഗതി ബില്‍. മന്മോഹന്‍ സിംഗ് പതിനാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യസഭയില്‍ ആവശ്യപ്പെട്ടതും ഇതു തന്നെയാണ്. അന്ന് ആവശ്യപ്പെട്ടത് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നുവെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.

 

Top