ന്യൂ ഡല്‍ഹി: കാറും ഇനി ബിയര്‍ കുടിക്കും! അതെ ബ്രിട്ടനിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കാറുകളില്‍ പുതിയ ഇന്ധനം ഉപയോഗിക്കാം എന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിലെ പ്രധാന വസ്തു കുടിക്കാന്‍ ഉപയോഗിക്കുന്ന ബിയര്‍ ആണ് പോലും !
പെട്രോളും ഡീസലും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം വലുതാണ് പുതിയ ഇന്ധനം വിപണിയില്‍ എത്തുന്നതോടെ ഈ മലിനീകരണം ഏറെകുറെ കുറയുമെന്നും ഗവേഷകര്‍ പറയുന്നു
പെട്രോളിനെ മാറ്റി പുതിയ ഇന്ധനം കണ്ടെത്തുന്നതിനു ഏതനോളിനെ ബ്യുട്ടനോള്‍ ആക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും ബിയര്‍ ഉപയോഗിച്ച് ഇത് എളുപ്പത്തില്‍ ചെയ്യാം എന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷക സംഘത്തലവന്‍ ഡക്കാന്‍ വാസ് പറയുന്നു . ഏറെ വര്‍ഷങ്ങളായി എതനോള്‍ അടങ്ങിയ ലഭ്യമായ എല്ലാ വസ്തുക്കളും ബ്യുട്ടനോള്‍ ആക്കി മാറ്റി പഠനം നടത്തി വരികയായിരുന്നു സംഘം . ഈ പരീക്ഷണം വ്യാവസായിക അടിസ്ഥാനത്തില്‍ വിജയിക്കുകയാണ് എങ്കില്‍ അത് വലിയൊരു ചുവടുവയ്പ്പാകും .