എംഡിഎംഎ കൈവശം വച്ച നൈജീരിയൻ സ്വദേശി തൃക്കാര പോലീസിന്റെ പിടിയിൽ;  അറസ്റ്റിലായത് ബംഗളുരുവിൽ നിന്ന് 

കൊച്ചി: എംഡിഎംഎ കൈവശം വച്ച കേസിൽ കാക്കനാട് സ്വദേശി ഷെമിം ഷാ അറസ്റ്റിലായ കേസിന്റെ തുടരന്വേഷണത്തിൽ ലഭിച്ച വിവരത്തെത്തുടർന്ന്  നൈജീരിയൻ സ്വദേശി ഒകോങ്ക്വോ ഇമ്മാനുവൽ എന്നയാൾ തൃക്കാക്കര പോലീസ് സംഘത്തിന്റെ പിടിയിലായി.

കേരളത്തിലും രാജ്യാന്തര തലത്തിലും നിരോധിത സിന്തറ്റിക് ഡ്രഗ് വിതരണം നടത്തുന്ന ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൈജീരിയൻ സ്വദേശി ഒകോങ്ക്വോ ഇമ്മാനുവല്ലിനെ ബംഗളുരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്.

കാക്കനാട് സ്വദേശി ഷമീം ഷായുടെ പക്കൽ നിന്നും കണ്ടെടുത്ത മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ  തൃക്കാക്കര അസി. പോലീസ് കമ്മീഷണർ പി വി ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബാംഗ്ലൂരിൽ നിന്നും പ്രതിയെ പിടികൂടി  അറസ്റ്റ് ചെയ്തത്. പ്രതിയെ കാക്കനാട് ജഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Top