ദുബായ്: പ്രവാസി വ്യവസായി ശതകോടീശ്വരൻ ജോയി അറയ്ക്കൽ ആദ്മഹത്യ ചെയ്തത് എന്ന് സ്ഥിരീകരണം.ബിസിനസ് ബേയിൽ സുഹൃത്തിന്റെ കെട്ടിടത്തിലെ 14 ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയെന്ന് സ്ഥിരീകരിച്ച് ദുബായ് പൊലീസിനി ഉദ്ധരിച്ച് റിപ്പോർട്ട് . ജോയി അറയ്ക്കൽ ജീവനൊടുക്കിയതാണെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുൻപുള്ള വിവരങ്ങളും പുറത്തുവന്നു.
23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു ചാടി വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചത്. സുഹൃത്തിന്റെ കെട്ടിടത്തിലെ പതിനാലാം നിലയിൽ നിന്നും ചാടി മരിക്കുകയായിരുന്നു . സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തേ പ്രചരിച്ച അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്രമിനൽ ഗൂഢാലോചന സംഭവത്തിന് പിന്നിലില്ലെന്ന് ദുബൈയ് പൊലീസ് വ്യക്തമാക്കി. ജോയിയുടെ മൃതദേഹം ബന്ധുക്കളുമായി സഹകരിച്ച് നാട്ടിൽ എത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.എണ്ണ വിപണിയിൽ ചുവടുറപ്പിച്ചാണ് ജോയി ശ്രദ്ധേയനായത്.
യെമനിൽ നിന്നും ഇറാനിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ടു വന്ന് നടത്തിയ കച്ചവടം. ഏത് മേഖലയിലേക്കും ജോയിയുടെ കപ്പലുകൾ എണ്ണ കൊണ്ടു വരാൻ പോകുമായിരുന്നു. ഇത് പല വിവാദങ്ങൾക്കും ഇട നൽകി. ദുബായ് പൊലീസ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ജോയിയുടെ മരണമെന്നാണ് പുറത്തു വരുന്ന സൂചനകൾ. മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂർത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി.
പെട്രോൾ വിലയിടവിൽ ഉണ്ടായ നഷ്ടം മൂന്നു മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതി വൈകുന്നതു മനസ്സിനേറ്റ മുറിവായെന്നു സുഹൃത്ത് പറയുന്നു. യുഎഇയിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലായിരുന്നെന്നും സുഹൃത്ത് വ്യക്തമാക്കി.
എംകോമും സിഎ ഇന്ററും പാസായി 1997ൽ ദുബായിൽ എത്തിയ ജോയി, ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമാണം, എണ്ണ ടാങ്ക് ശുചീകരണം, അഗ്രോഫാമിങ് എന്നിവയിലാണു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇതിനു പുറമെ മൊബൈൽ സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകൾ ഏറ്റെടുത്തിരുന്ന കമ്പനിയും അദ്ദേഹത്തിന്റേതാണ്. പുതിയ എണ്ണശുദ്ധീകരണ കമ്പനി നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്കർ ശുദ്ധീകരണ സ്റ്റേഷനും അദ്ദേഹത്തിന്റേതാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയിലും കമ്പനികൾ ഉണ്ട്.
യെമനിൽ നിന്നും ഇറാനിൽ നിന്നുമുള്ള എണ്ണക്കടത്തിൽ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ചിരുന്നുവെന്നും ദുബായിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. എണ്ണ വിൽപ്പനയിലൂടെ യുഎഇയിലെ കമ്പനികൾ വൻ തുക ജോയിക്ക് നൽകുമായിരുന്നു. കൂടാതെ കമ്പനികളുടെ ലാഭവിഹിതവും നൽകി. ഈ തുകയെല്ലാം ബിആർ ഷെട്ടിക്ക് ജോയി കൈമാറിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 1500 കോടിയാണ് ഇത്തരത്തിൽ നൽകിയതെന്നാണ് പറയുന്നത്. ഈ തുകയുമായി ഷെട്ടി നാടുവിട്ടതും ജോയിയെ ധർമ്മ സംഘടത്തിലാക്കി. ഇതിനിടെയാണ് നിരോധിത രാജ്യങ്ങളിൽ നിന്ന് എണ്ണ കൊണ്ടു വന്നുള്ള ജോയിയുടെ കച്ചവടവും ദുബായിൽ ചർച്ചയായത്. മകനൊപ്പമാണ് ജുമറിയ ലേക് ടവേഴ്സിൽ ജോയി വന്നതെന്നും പറയുന്നു. ബിസിനസ് പങ്കാളിയുമായുള്ള ചർച്ചയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ജോയി 14-ാം നിലയിൽ നിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ സോഷ്യൽ മീഡിയാ പ്രചരണങ്ങളെല്ലാം വീട്ടുകാർ തള്ളി പറയുകായണ്.
ജോയി ശത കോടീശ്വരനയപ്പോഴും നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നു. നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ വീടിന് ഉടമയായപ്പോഴും പഴയതൊന്നും മറന്നിരുന്നില്ല. പ്രളയകാലത്തുകൊട്ടാര സദൃശ്യമായ അറയ്ക്കൽ പാലസ് നാട്ടുകാർക്കു പോലും ജോയി തുറന്നു കൊടുത്തു. അങ്ങനെ നാടിന്റെ പൊന്നാമനയായ പ്രവാസി വ്യവസായിയാണ് ദുബായിൽ മരിച്ചത്. വീട്ടുകാർ പറയുന്നത് ഹൃദയാഘാതമാണെന്ന് തന്നെയാണ്. എണ്ണ വില ഇടിഞ്ഞതും ജോയിയെ തളർത്തിയെന്ന വാദം സജീവമായി ഉയർന്നിരുന്നു. ബിസിനസ്സിലെ കളികളാണ് ജോയിയുടെ ജീവനെടുത്തതെന്ന പ്രചരണം മാനന്തവാടിക്കാരേയും വേദനിപ്പിക്കുന്നുണ്ട്. ജോയിയുടെ മൃതദേഹം നാട്ടിലെത്തുന്നതും കാത്ത് കഴിയുകയാണ് മാനന്തവാടിക്കാർ.
ദുബായിയിലെ പ്രമുഖ വ്യവസായിയായ അറയ്ക്കൽ ജോയിയുടെ പെട്ടന്നുള്ള വിയോഗം അന്തർദേശീയ തലത്തിലുണ്ടായ എണ്ണ വില തകർച്ച മൂലമെന്ന് റിപ്പോർട്ടുകൾ നേരത്തെ ചർച്ചയായിരുന്നു എണ്ണ വില കൂപ്പുകുത്തിയതിനെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം ഉയർന്ന വാദം. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിന് പിന്നാലെയാണ് ഷെട്ടിയെ കൂടി ബന്ധപ്പെടുത്തുന്ന പുതിയ ചർച്ചകൾ എത്തുന്നത്. എണ്ണ വില അസാധാരണമായി ഇടിഞ്ഞതിനെ തുടർന്ന് ജോയിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നു.ദുബായ് കേന്ദ്രമാക്കി ജോയ് സ്ഥാപിച്ച ഇന്നോവ റിഫൈനിങ് എന്ന കമ്പനി ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായിരുന്നു. എണ്ണ ട്രേഡിങിനൊപ്പം എണ്ണ സൂക്ഷിക്കാനുള്ള ടാങ്കറുകൾ വാടകക്ക് കൊടുക്കുന്ന ബിസിനസ്സും ഇന്നോവ ഏറ്റെടുത്തിരുന്നു. വൻ തോതിൽ എണ്ണ സംഭരിച്ചിരുന്ന ഇന്നോവ ഗ്രൂപ്പിനെ ഓയിൽ മേഖലയിലെ വില തകർച്ച കടുത്ത പ്രതിസന്ധിയിലാക്കി എത് വസ്തുതയാണ്.
വിവിധ രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങി മറ്റു രാജ്യങ്ങളിലെ ആവശ്യക്കാർക്ക് വിൽക്കുന്നതായിരുന്നു ഇന്നോവയുടെ പ്രധാന ബിസിനസ്സുകളിലൊന്ന്. ഇതിനായി കപ്പലുകളും ടാങ്കറുകളും വാങ്ങുകയും വാടകക്ക് എടുക്കുകയും ചെയ്തിരുന്നു. ഇന്നോവ കമ്പനി നൽകുന്ന വിവരങ്ങൾ പ്രകാരം 1800 ഓളം ടാങ്കറുകൾ കമ്പനി ലീസിനെടുത്തിട്ടുണ്ട്. യു.എ ഇ യിലും സൗദിയിലും റീപ്രോസസ്സിങ് യൂണിറ്റുകൾ ഉണ്ട്. പെട്രോ കെമിക്കൽ ഉത്പന്നങ്ങൾ നിർമ്മിക്കാനും എണ്ണ സംസ്‌കരണത്തിനുമായി പടു കൂറ്റൻ റിഫൈനറി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലുമായിരുന്നു. ദുബായിയിലെ ചില പത്രങ്ങൾ, പൊലീസ് യഥാർത്ഥ മരണ കാരണം അന്വേക്ഷിക്കുന്നുവെന്ന വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. സൗമ്യനും ഉദാരശീലനുമായ ജോയ് വയനാട് ജില്ലയിലെമാനന്തവാടി സ്വദേശിയാണ് .വിവാഹത്തിന് ശേഷം ദുബായിയിൽ എത്തിയ ജോയ് ഇറാഖ് യുദ്ധ കാലത്തു സാഹസികമായി അമേരിക്കൻ പ്രോജക്ടുകൾ ഏറ്റെടുത്തതോടെയാണ് ബിസിനസ് മേഖലയിലേക്ക് കുതിച്ചു കയറിയത്. തുടക്കത്തിൽട്രാൻസ്‌പോർട് മേഖലയിൽ പ്രവർത്തിച്ച ജോയ് ഇറാഖ് യുദ്ധത്തിന് ശേഷം എണ്ണ വ്യാപാരത്തിലേക്ക് തിരിഞ്ഞു.
വൻകിട നിക്ഷേപകർക്കു യുഎഇ സർക്കാർ നൽകുന്ന ഗോൾഡ് കാർഡ് വീസ ഉടമയായ ജോയി, മികച്ച സംരംഭകനുള്ള അവാർഡും നേടിയിട്ടുണ്ട്. ഏതാനും വർഷം മുൻപ് കപ്പൽ വാങ്ങിയതോടെ ‘കപ്പൽ ജോയി’ എന്ന് അറിയപ്പെട്ടു തുടങ്ങി. എന്നാൽ 500 മെട്രിക് ടണ്ണിന്റെ കപ്പൽ രണ്ടു വർഷം മുൻപു കൈമാറി. ഭാര്യ സെലിൻ, മക്കളായ അരുൺ, ആഷ്‌ലി എന്നിവർക്കൊപ്പം ജുമൈറയിലായിരുന്നു താമസം. ചാർട്ടേർഡ് വിമാനത്തിൽ നാട്ടിൽ എത്തിക്കുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കും. യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചാലുടൻ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലേക്കു കൊണ്ടുപോകുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അറിയിച്ചു. The death of Indian businessman Joy Arakkal in Dubai last week was a case of suicide, Dubai Police have confirmed. Brigadier Abdullah Khadim Bin Sorour, Director of Bur Dubai police station, said the businessman committed suicide by jumping from the 14th floor of a building in Business Bay on April 23. “It was a suicide. Investigations are over and his body will be flown back to India,” Brigadier Bin Sorour told Khaleej Times.