ദുബായ് :തിരക്ക് പിടിച്ച ലോകത്ത് ആകെ ലഭിക്കുന്ന വാരാന്ത്യത്തിലെ രാത്രികളില്‍ വീട്ടില്‍ ഇരുന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കുവാനൊന്നും പലപ്പോഴും പ്രവാസികള്‍ ശ്രമിക്കാറില്ല. പലപ്പോഴും കുടുംബത്തോടൊപ്പമോ അല്ലെങ്കില്‍ കൂട്ടുകാരോടൊപ്പമൊ മാളുകളിലും റെസ്റ്റോറന്‍ുകളിലും കറങ്ങിയായിരിക്കും അവരുടെ വാരാന്ത്യ രാത്രികള്‍. ഇങ്ങനെ യാത്ര ചെയ്യുന്നത് കൊണ്ടുള്ള മറ്റൊരു ഗുണമെന്തെന്ന് വെച്ചാല്‍ പലപ്പോഴും അപ്രതീക്ഷിതമായി സിനിമാ താരങ്ങളടക്കമുള്ള വിഐപികളെ നേരിട്ട് കണ്‍ മുന്നില്‍ കാണാമെന്നുള്ള ഒരു ബോണസ് കൂടി ലഭിക്കുന്നു എന്നുള്ളതാണ്. എന്നാല്‍ വിഐപികള്‍ക്കും മുകളിലുള്ള ഒരു വിഐപിയാണ് കഴിഞ്ഞ വാരാന്ത്യം ദുബായിലെ സിറ്റി വാക്ക് മാളില്‍ കയറിയിറങ്ങിയവരെ കാത്തിരുന്നത്. ദുബായ് ഭരണാധികാരിയായ ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദാണ് ഇത്തവണ ഏവര്‍ക്കും സര്‍പ്രൈസ് നല്‍കിയത്. അപ്രതീക്ഷിതമായി ദുബായ് ഭരണാധികാരിയെ കണ്‍ മുന്നില്‍ കണ്ടപ്പോള്‍ തന്നെ പലരും അന്തം വിട്ട് പോയി. എന്നാല്‍ വളരെ ശാന്തസ്വരൂപനായി പ്രസന്ന മുഖഭാവത്തോടെയായിരുന്നു ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് സിറ്റ് വാക്ക് മാള്‍ ചുറ്റിക്കണ്ടത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സന്ദര്‍ശന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെട്ടു.
അപ്രതീക്ഷിതമായി മാളില്‍ സന്ദര്‍ശനത്തിനെത്തിയ ദുബായ് ഭരണാധികാരിയെ കണ്ട് എവരും അന്തം വിട്ട് പോയി
Tags: dubai