പ്രവാസി കച്ചവടക്കാരെ വിസ്മയിപ്പിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്; കാര്‍പ്പറ്റ് കച്ചവടക്കാരനെ തേടി കിരീടാവകാശി എത്തി

അബുദബി: അബുദബിയില്‍ വിദേശികളായ കച്ചവടക്കാരെ അത്ഭുതപ്പെടുത്തി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രം വില്‍ക്കാന്‍ തയ്യാറാകാത്ത അഫ്ഗാന്‍ കച്ചവടക്കാരെ തേടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് എത്തിയത്. സംഭവം ഇങ്ങനെ. കഴിഞ്ഞ വര്‍ഷം ഈ കാര്‍പ്പറ്റ് ഷോപ്പില്‍ എത്തിയ ഒരു സ്വദേശി പൗരന്‍ അവിടെയുള്ള ഷെയ്ഖ് സായിദിന്റെ ഒരു ചിത്രം കണ്ടിട്ട് അത് വില്‍ക്കുമോ എന്ന് ചോദിച്ചു. എന്നാല്‍ അഫ്ഗാന്‍ കച്ചവടക്കാരും അയാളുടെ പിതാവും ചിത്രം വില്‍ക്കാന്‍ തയ്യാറായില്ല. അയാള്‍ വലിയ വില പറഞ്ഞിട്ടും അഫ്ഗാന്‍ കച്ചവടക്കാര്‍ ആ ചിത്രം വില്‍ക്കാന്‍ തയ്യാറായില്ല. ഷെയ്ഖ് സായിദിനെ അളവറ്റ് സ്‌നേഹിക്കുന്നുവെന്നും അത് കൊണ്ട് ചിത്രം വില്‍ക്കാന്‍ കഴിയില്ലെന്നും ആയിരുന്നു അഫ്ഗാന്‍ കച്ചവടക്കാരന്റെ മറുപടി. ഈ സംഭാഷങ്ങളുടെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറലായി. തുടര്‍ന്നാണ് അബുദബി കിരീടവകാശിയ അഫ്ഗാന്‍ കച്ചവടക്കാരനെ തേടി എത്തിയത്.

Top