ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരുങ്ങുന്നു. സോയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ ഡിക്യു കേഹ്ലിയാകുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ദുല്‍ഖര്‍ ഒരുങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
കാര്‍വാ എന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിനു ശേഷമാണ് ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍ എത്തുന്നത്. അനുജ ചൗഹാന്റെ ദി സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നോവലിന്റെ കഥ വികസിക്കുന്നത്.
സോയയുടെ ഭാഗ്യമാണ് ടീമിനെ കപ്പ് നേടാന്‍ സഹായിച്ചത് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു തന്നെ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ പരീക്ഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ.