കമ്മട്ടിപാടത്തിലെ അഭിനയ മികവിന് വിനായകന് ലഭിച്ച അവാര്‍ഡ് തനിക്ക് കിട്ടിയത് പോലെ തന്നെയായിരുന്നുവെന്ന് ദുല്‍ഖര്‍ സല്മാന്. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ വിനായകന്റെ അവാര്‍ഡില്‍ സന്തോഷം പങ്കുവച്ചത്.
കമ്മട്ടിപ്പാടം എന്ന സിനിമയില്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് വിനായകന് ചേട്ടനും മണികണ്ഠന് ചേട്ടനുമാണ്. കാരണം കമ്മട്ടിപ്പാടത്തിന്റെ കഥയോ കഥാപശ്ചാത്തലമോ എനിക്ക് ഒട്ടും പരിചിതമല്ല. എല്ലാം എന്താണ് ഏതാണ് എന്നൊക്കെ കാണിച്ചു തന്നത് അവരാണ്. അവരുടെ സംസാരത്തിലൂടെയാണ് ഞാന്‍ ആ സിനിമയെ അടുത്തറിഞ്ഞത്.
വിനായകന് അവാര്‍ഡ് കിട്ടിയപ്പോള്‍ എനിക്ക് കിട്ടിയ പോലെ തന്നെയായിരുന്നു. അത്ര സന്തോഷമായിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു. അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമുണ്ടോ എന്ന് ആരൊക്കെയോ ചോദിച്ചു. പക്ഷേ എനിക്ക് അങ്ങനെ ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഓരോ സിനിമയിലും നമ്മള് പലര്‍ക്കൊപ്പം വര്‍ക്ക് ചെയ്യും. പോകും. പക്ഷേ ആ സിനിമയില്‍ ഉണ്ടായ ഒരു കൂട്ടുകെട്ട് ഒന്നു വേറെ തന്നൊണ്. അതില്‍ ഉള്‍പ്പെട്ട എല്ലാവരും നൂറ്റമ്പത് ശതമാനവും ആ സിനിമയ്ക്കായി പരിശ്രമിച്ചിട്ടുണ്ട്.
അതു കൊണ്ട് ആര്‍ക്ക് അവാര്‍ഡ് കിട്ടിയാലും തനിക്ക് കിട്ടിയ അത്രയും തന്നെ സന്തോഷമാണ്. തന്റെകരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്ന് തന്നെയാണ് കമ്മട്ടിപ്പാടമെന്നും ദുല്‍ഖര്‍ പറഞ്ഞു. സിനിമ സംവിധാനം ചെയ്യാനാഗ്രഹമുണ്ടെന്നും എന്നാല്‍ തിരക്ക് പിടിച്ച് ചെയ്യില്ലെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.