ലൈംഗീക അധിക്ഷേപം: വിനായകന്‍ അറസ്റ്റിലാകും..!! അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന് പരാതി

കല്‍പ്പറ്റ: ലൈംഗീക അധിക്ഷേപ ആരോപണത്തില്‍ നടന്‍ വിനായകന്‍ ഉടന്‍ അറസ്റ്റിലാകും എന്ന് റിപ്പോര്‍ട്ട്. ഒരു പരിപാടിയ്ക്ക് ക്ഷണിക്കുന്നതിനായി വിളിച്ചപ്പോഴാണ് വിനായകനില്‍ നിന്നും മോശമായ പദപ്രയോഗങ്ങള്‍ ഉണ്ടായതെന്നാണ് മോഡലിന്റെ പരാതി. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്തിരുന്നു.

കേസില്‍ യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം കല്‍പ്പറ്റ പോലീസ് രേഖപ്പെടുത്തിയിരുന്നു. കൃത്യമായി അശ്ലീല ചുവയോടെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിനായകന്‍ സംസാരിച്ചു എന്ന് തന്നെയാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ഫോണ്‍ സന്ദേശത്തിന്റ റെക്കോര്‍ഡും യുവതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്തഘട്ടത്തില്‍ വിനായകനെ അറസ്റ്റ് ചെയ്യേണ്ടി വരും എന്ന് തന്നെയാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

അറസ്റ്റിനുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോകുകയാണ്. കോട്ടയം സ്വദേശിനിയാണ് പരാതിക്കാരി. സ്വകാര്യ ആവശ്യത്തിനായി അവര്‍ കല്‍പ്പറ്റയില്‍ എത്തിയപ്പോഴാണ് വിനായകനെ ഫോണില്‍ വിളിച്ചത്. അപ്പോഴാണ് വിനായകന്‍ ഈ രീതിയില്‍ സംസാരിച്ചതെന്നാണ് പരാതി. അതിനാലാണ് കേസ് കല്‍പ്പറ്റയില്‍ രജിസ്റ്റര്‍ ചെയ്തത് .

സ്ത്രീകളോട് അപമര്യാദയായി പെരുമാറി, ലൈംഗിക ചുവയോടെ സംസാരിച്ചു എന്നിവയുള്‍പ്പടെ ശക്തമായ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.

Top