‘സ​ജീ​വ രാ​ഷ്ട്രീയം ഉ​പേ​ക്ഷിക്കുന്നു, പ​രാ​ജ​യ​ത്തി​ൽ നി​ന്നും പാ​ഠം പ​ഠി​ച്ചു​’; മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പ​രാ​ജ​യ​ത്തി​ൽ നി​ന്നും പാ​ഠം പ​ഠി​ച്ചു​വെ​ന്നും സ​ജീ​വ രാ​ഷ്ട്രീയം ഉ​പേ​ക്ഷി​ക്കുന്നുവെന്ന് മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. എ​ന്നാ​ൽ രാ​ഷ്ടീയം പൂർണമായും ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് അ​ർ​ഥ​മില്ല. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​നി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ മോ​ഹ​മി​ല്ല. വ​യ​സ് തൊ​ണ്ണൂ​റാ​യി. തൊ​ണ്ണൂ​റാ​മ​ത്തെ വ​യ​സി​ൽ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കേ​റി​ചെ​ല്ലു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ‌​ട്ടി​ച്ചേ​ർ​ത്തു.

രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന തോ​ന്ന​ൽ ഇ​ല്ല. അ​ന്ന് ത​നി​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ നി​രാ​ശ തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ ​റെ​യി​ൽ പ​ദ്ധ​തി​യെ​യും ശ്രീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു. കെ ​റെ​യി​ൽ ഇ​പ്പോ​ൾ പ്രാ​യോ​ഗി​ക​മ​ല്ല. സ​ർ​ക്കാ​രി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രും. കെ ​റ​യി​ൽ വ​ൻ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന തു​ക ക​ണ​ക്കാ​ക്ക​ണം. പ​ദ്ധ​തി​ക്ക് വ​ലി​യ തു​ക വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Top