അഫ്ഗാനിസ്ഥാനിലും ദല്‍ഹിയിലും ഭൂചലനം; ശ്രീ നഗറിലും തുടര്‍ ചലനങ്ങള്‍

earthquake

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലും ദല്‍ഹിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രവത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.സംഭവത്തില്‍ ഇതുവരെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഫ്ഗാനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ദല്‍ഹിയില്‍ തുടര്‍ചലനമാണ് അനുഭവപ്പെട്ടത്. ഉച്ഛയ്ക്ക 12.30 ഓടെയായിരുന്നു ചലനം അനുഭവപ്പെട്ടത്.രാജ്യ തലസ്ഥാനത്തിനു പുറമേ ഹരിയാനയിലും പഞ്ചാബിലും ജമ്മു കാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു.ന്യൂദല്‍ഹിക്ക് പുറമെ പാകിസ്താനിലും ഭുചലനമുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ ലാഹോര്‍ പെഷവാര്‍ ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Top