നമോ ടിവിയ്ക്കും വിലക്ക്..!! മോദിയെ വരിഞ്ഞ് മുറുക്കി ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം മോദി സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ വിവാദ ചാനലായ നമോ ടിവിയുടെ സംപ്രേക്ഷണവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. പി.എം മോദി സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും അഭിമുഖങ്ങളും മാത്രം സംപ്രേക്ഷണം ചെയ്യുന്ന നമോ ടി.വിക്കും ബാധകമാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

ചാനല്‍ പരിപാടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നു കമ്മിഷന്‍ നിരീക്ഷിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് തിരഞ്ഞടുപ്പ് കമ്മിഷന്റെ നടപടി. പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസും ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രമുഖ ഡിടിഎച്ച് ശൃംഖലകള്‍ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റര്‍ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് ഇതിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, റാലികള്‍, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവയാണു പരിപാടികള്‍.

അനുമതിയില്ലാതെ ചാനല്‍ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

Top