വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാന്‍ ഇഡി, വിളിപ്പിക്കുന്നത് ലോക്കര്‍ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29 ന് ഹാജരാവാന്‍ നിര്‍ദേശം. രണ്ടാം തവണയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഈ മാസം 17ന് ഇ ഡി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന നടത്തിയിരുന്നു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ചോദ്യം ചെയ്യലിന് എത്തുമെന്ന് വീണ അറിയിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ലഭിച്ച മറുപടികളില്‍ പലതും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. സിഎംആര്‍എല്ലിന് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ നല്‍കിയതായി തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം വീണയെ വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്‌സി ബാങ്ക് ലോക്കര്‍ തുറന്നത്. എന്നാല്‍ മാസപ്പടി ഇടപാടിലെ രേഖകള്‍ ലോക്കറില്‍ നിന്ന് ലഭ്യമായില്ലെന്നാണ് സൂചന. അതേസമയം, കോടതി കൈമാറാന്‍ നിര്‍ദ്ദേശിച്ച 134 രേഖകള്‍ ഇതുവരെ എസ്എഫ്‌ഐഒ ഇഡിയ്ക്ക് കൈമാറിയില്ല.

തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ എച്ച്ഡിഎഫ്‌സി ബാങ്കിലേക്ക് രാവിലെ വീണയെ വിളിച്ചുവരുത്തിയാണ് ഉദ്യോഗസ്ഥര്‍ ലോക്കര്‍ തുറന്നത്. മൂന്ന് മണിക്കൂറോളം പരിശോധനകള്‍ തുടര്‍ന്നു. അന്വേഷണത്തിനിടയില്‍ വീണ ലോക്കര്‍ തുറന്നതിന്റെ വിശദാംസങ്ങളടക്കം ഇഡി ബാങ്കില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ നിന്ന് വീണ ഏതെങ്കിലും വിവരങ്ങള്‍ രഹസ്യമായി ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്.

എന്നാല്‍, കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചില്ലെന്നാണ് സൂചന. ലോക്കറിലുണ്ടായിരുന്ന സ്വര്‍ണമടക്കമുള്ള മറ്റ് വിവരങ്ങള്‍ ഇഡി രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന് പുറമെ തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കില്‍ വീണയുടെയും കമ്പനിയുടെയും പേരില്‍ മറ്റ് രണ്ട് അക്കൗണ്ടുകളുമുണ്ട്. എന്നാല്‍ ഇവിടെ ലോക്കര്‍ എടുത്തിട്ടില്ല. മൂന്ന് അക്കൗണ്ടുകളും നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

 

Top