തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കില്‍ ഇ.ഡി പരിശോധന. ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ ഭാസുരംഗന്റെ വീട്ടിലും ഇ.ഡി പരിശോധനയുണ്ട്. രാവിലെ ആറു മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. ഭാസുരംഗന്റെ മകന്റെ വീട്ടിലും ചില ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
101 കോടിയുടെ തട്ടിപ്പ് കണ്ടല ബാങ്കില്‍ നടന്നുവെന്നാണ് സഹകരണ രജിസ്ട്രാര്‍ കണ്ടെത്തിയത്. ഗുരുതര വീഴ്ചകള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ഇ.ഡി വിലയിരുത്തല്‍. ഭാസുരംഗനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പോലും ലംഘിച്ച് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക