ക്രൈം ഡെസ്‌ക്
ഓൺടാറിയോ: സ്വന്തം ക്ലാസിലെ എട്ടു വിദ്യാർഥികൾക്കു സ്വന്തം നഗ്നചിത്രം അയക്കുകയും, വിദ്യാർഥികളെ ഭീഷണിപ്പെടുത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത അധ്യാപികയ്ക്കു രണ്ടു വർഷം കഠിന തടവ്. ഇവർ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നു വിലക്കിയും കോടതി ഉത്തരവിറക്കിയിട്ടുണ്ട്. സ്വന്തം ക്ലാസിലെ 13 മുതൽ 18 വരെ പ്രായമുളള എട്ടു വിദ്യാർഥികൾക്കു നഗ്നചിത്രം അയക്കുകയും, ഇവരുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത അധ്യാപികയ്‌ക്കെതിരെയാണ് നടപടി. ഓൺടാറിയോയിലെ ട്വീവ്ഡ് സ്‌കൂളിലെ ജാക്ലിൻ മക്ലാര(36)നെതിരെയാണ് കോടതി നടപടി.
ഇവിടുത്തെ മിഡിൽ സ്‌കൂളിൽ അധ്യാപികയായ ജാക്വിൻ ക്ലാസിൽ പഠിപ്പിക്കുന്നതിനിടെ ഇവരുടെ വിദ്യാർഥികൾ ഫോൺ ഉപയോഗിക്കുകയും, ഇതിലുണ്ടായിരുന്ന നഗ്നചിത്രങ്ങൾ കാണുകയുമായിരുന്നു. ഇതേ തുടർന്നു വിദ്യാർഥികൾ അധ്യാപികയുടെ നഗ്നചിത്രങ്ങൾ സ്വന്തം ഫോണിലേയ്ക്കു സെന്റ് ചെയ്ത് എടുത്തു. തുടർന്നു ഇവർ അധ്യാപികയെ ബ്ലാക്ക്‌മെയിൽ ചെയ്തു. തുടർന്നു അധ്യാപികയുടെ പക്കൽ നിന്നു കൂടുതൽ നഗ്നചിത്രങ്ങൾ ഇവർ ചോദിച്ചു വാങ്ങുകയായിരുന്നു. ഇതോടെ അധ്യാപികയെ വിദ്യാർഥിയും സുഹൃത്തുക്കളും ചേർന്നു ലൈംഗികമായി ബന്ധപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്.
അധ്യാപികയുടെ നഗ്നചിത്രങ്ങൾ വിദ്യാർഥികൾ ദുരുപയോഗം ചെയ്തതായി പരാതിപ്പെടുമെന്നു ഭീഷണിപ്പെടുത്തിയ വിദ്യാർഥികളെ ഇവർ തന്റെ ലൈംഗിക ഇഷ്ടത്തിനായി ഉപയോഗിച്ചു. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് സ്‌നാപ്ചാറ്റിലൂടെയാണ് അധ്യാപികയും വിദ്യാർഥികളും തങ്ങളുടെ നഗ്നചിത്രങ്ങൾ കൈമാറിയിരുന്നത്. ഇതിനിടെ ലൈംഗിക പീഡനത്തിനിരയായ വിദ്യാർഥികളിൽ ഒരാൾ അധ്യാപികയ്‌ക്കെതിരെ പൊലീസിൽ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയും വിചാരണ നടത്തി ശിക്ഷിക്കുകയുമായിരുന്നു.


