ഉമ്മന്‍ ചാണ്ടി വെറുപ്പില്‍ ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു .എല്ലാ സര്‍വേകളും ഇടതിനു മുന്‍തൂക്കം

സിബി സെബാസ്റ്റ്യന്‍

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രക്യാപിക്കുന്നതിനുമുന്‍പേ തന്നെ നടന്ന എല്ലാ കണെക്കെടുപ്പുകളിലും സര്‍വേകളിലും ഇടതുപക്ഷത്തിന് മുന്‍ തൂക്കം 2016 ലെ ജനവിധിയില്‍ എടുത്തു പറയുന്നു .മുഖ്യമായും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനോടുള്ള പൊതുജനത്തിന്റെ വെറുപ്പ് ‘ഇടതിന് അനുകൂലമാകുമെന്നാണ് സൂചനകള്‍ . രണ്ടര മാസം നീണ്ടു നില്‍ക്കുന്ന കാത്തിരിപ്പ് ഒരല്‍പം നീണ്ടു പോയെങ്കിലും കേരളം തിരഞ്ഞെടുപ്പിന്റെ കണക്കു കൂട്ടലില്‍ തന്നെയാണ്. വികസനം വോട്ടാക്കി മാറ്റാന്‍ മനക്കണക്കു കൂട്ടി യുഡിഎഫ് അങ്കത്തിനിറങ്ങുമ്പോള്‍, വോട്ടെണ്ണത്തിനേക്കാള്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം തന്നെയാവും ഇടതു മുന്നണി ജനങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. പുതിയ കൂട്ടുകാരെ കൂടെക്കൂട്ടി വോട്ട് ഷെയര്‍ വര്‍ധിപ്പിച്ച് കേരളത്തില്‍ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപിക്കൊപ്പം കൂടി കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറാമെന്ന പ്രതീക്ഷയിലാണ് എസ്എന്‍ഡിപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ബിജെഡിഎസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്ന വിധത്തിലാണ് ഏഷ്യാനെറ്റ് ചാനലിന്റെ സര്‍വേ ഫലം പുറത്തുവന്നത്. അടുപ്പിച്ച് ഒരു മുന്നണിയെ തന്നെ അധികാരത്തില്‍ എത്തിക്കുന്ന പതിവില്ലാത്ത കേരളത്തില്‍ അതു തന്നെ ആവര്‍ത്തിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ ഭരണമാറ്റം പ്രവചിക്കുന്നതാണ് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകളും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫ് വിരുദ്ധതരംഗം ഉണ്ടാകുമെന്ന വിധത്തിലാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

 

വീണ്ടും അധികാരത്തില്‍ എത്തുമെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഐക്യജനാധിപത്യമുന്നണിക്കു വിജയസാധ്യത കുറവാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തിലെ പൊളിറ്റിക്കല്‍ വിങ് ഇടയ്ക്കിടെ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കാറുണ്ട്. കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു രാഷ്ട്രീയമാറ്റത്തിനു സാധ്യതയുണ്ടെന്ന പരാമര്‍ശമുള്ളത്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ഇത് ഇടതുമുന്നണിക്കും ബിജെപിക്കും അനുകൂലമാകാമെന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.VS AND PINARAYI

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലാണ് എല്‍ഡിഎഫ് മേല്‍ക്കൈ ഉണ്ടാകുമെന്ന് പ്രവചിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വ്യക്തമാകുന്നത്.
എല്ലാവരും ആത്മവിശ്വാസത്തിലാണെന്ന പോലെ തന്നെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളും ഉണ്ടെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും മുന്നണിയിലെ പടലപ്പിണക്കങ്ങളും യുഡിഎഫിനെ പ്രതിസന്ധിയിലാക്കുമ്പോള്‍, വിഎസു പിണറായിയും തമ്മിലുള്ള തമ്മിലടിക്കൊപ്പം കണ്ണൂര്‍ ലോബിയുടെ ചെയ്തികളാണ് സിപിഎമ്മിനെയും ഇടതു മുന്നണിയെയും ആശങ്കയിലാഴ്ത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊപ്പം ജെഎന്‍യു അടക്കമുള്ള വിഷയങ്ങള്‍ വരെ തങ്ങളെ തെറ്റായി ബാധിക്കുമെന്നു ബിജെപിയും പ്രതീക്ഷിക്കുന്നു.
എന്നാല്‍, തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പു നടത്തിയ സര്‍വേ ഫലങ്ങളെല്ലാം ഇടതു മുന്നണി അധികാരത്തില്‍ തിരികെ എത്തും എന്ന റിസള്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. വികസനത്തേക്കാള്‍ ഉപരി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ജനങ്ങള്‍ പ്രതികരക്കുമെന്നും, പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്നുമാണ് പ്രതീക്ഷ. രണ്ടര മാസം നീണ്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പു പോരെന്ന കടമ്പ കടക്കുന്നത് ആരെന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളം.

* വികസനം കരുതലാക്കി യുഡിഎഫ് 
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനായി അങ്കക്കച്ചമുറുക്കുന്നത്. മെട്രോ റയിലും, വിഴിഞ്ഞവും കണ്ണൂര്‍ വിമാനത്താവളവുമെല്ലാമാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രചാരണ വഴിയില്‍ പ്രധാന ആയുധമാക്കുന്നത്. ഇതോടൊപ്പം വികസനവും കരുതലും എന്ന പേരില്‍ സര്‍ക്കാര്‍ നടത്തിയ പ്രധാന പ്രവര്‍ത്തങ്ങളെല്ലാം ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ യുഡിഎഫിന്റെ ലക്ഷ്യം. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ എന്ന പേരില്‍ തന്നെയായിരിക്കും ഇത്തവണയും യുഡിഎഫ് വോട്ട് തേടാന്‍ ഇറങ്ങുക. ജനസമ്പര്‍ക്ക പരിപാടിയും കാരുണ്യ ലോട്ടറിയും അടക്കമുള്ള വിഷയങ്ങള്‍ക്കൊപ്പം പ്രതിപക്ഷത്തിന്റെ സമരങ്ങളുടെ പരാജയവും, ലാവ്‌ലിന്‍ – ടിപി വധക്കേസുകളും യുഡിഎഫ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രചാരണ ആയുധമാക്കി മാറ്റുമെന്നു ഉറപ്പാണ്.bjp kerla
കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധവും, മുന്നണിയിലെ ഐക്യമില്ലായ്മയുമാണ് യുഡിഫിനെ ഏറെ പ്രതിസന്ധിയിലേക്കു ഇത്തവണ തള്ളി വിടുന്നത്. തിരഞ്ഞെടുപ്പില്‍ ആരു നയിക്കണമെന്നതിനെച്ചൊല്ലി തുടങ്ങിയ തര്‍ക്കം ഉമ്മന്‍ചാണ്ടിയും, സുധീരനും, രമേശും മത്സരിക്കണമെന്നതിലേയ്ക്കു എത്തി നില്‍ക്കുന്നു. ഇതിനിടെയാണ് കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും, സീറ്റിനെച്ചൊല്ലിയുള്ള തമ്മിലടിയും രൂക്ഷമായിരിക്കുന്നത്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളാണ് യുഡിഎഫിനെ ‘പ്രതി’ പക്ഷത്തേയ്ക്കു മാറ്റി നിര്‍ത്തുന്ന രണ്ടു കേസുകള്‍.
അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ സ്ത്രീ വിഷയങ്ങളും അഴിമതിയും എല്ലാ വിധ ആസന്മാര്‍ഗിക ആരോപണങ്ങളും യുഡിഎഫിനു നേരിടേണ്ടി വന്നിട്ടുണ്ട്. ഇതും യുഡിഎഫ് സര്‍ക്കാരിന്റെ തിരിച്ചു വരവിനെ തെറ്റായി ബാധിക്കും. ആദ്യ കാലത്ത് രാഷ്ട്രീയ എതിരാളികളെ ശക്തമായി നേരിട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും അടിതെറ്റുന്ന കാഴ്ചയും അവസാന കാലത്ത് കാണാനായി. ആദ്യം സര്‍ക്കാരില്‍ നിന്നു രാജി വച്ച മന്ത്രി ഗണേഷ്‌കുമാര്‍ ഇടതു മുന്നണിയുടെ പാളയത്തില്‍ അച്ഛനൊപ്പം എത്തിയതും, ഉമ്മന്‍ചാണ്ടി നേരിട്ട യുഡിഎഫില്‍ എത്തിച്ച ആര്‍എസ്പി എംഎല്‍എ രാജി വച്ചതും കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പും അവസാന കാലത്ത് യുഡിഫിനു തിരിച്ചടിയായി. സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ബിജു രമേശിന്റെയും വെളിപ്പെടുത്തലുകളും സര്‍ക്കാരിനെ പിടിച്ചു കുലുക്കാന്‍ പര്യാപ്തമായവയാണ്.

* അമിതമായാല്‍ പ്രതീക്ഷയും ഇടതുപക്ഷവും
സര്‍ക്കാരിനെതിരെ അഞ്ചു വര്‍ഷം ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഒന്നു മാത്രം മതി ഇടതു മുന്നണിക്കു അധികാരത്തില്‍ തിരികെ എത്താന്‍. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് സിപിഎമ്മും ഇടതു മുന്നണിയും. നിലവില്‍ തര്‍ക്കങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകാന്‍ സാധിച്ചു എന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇടതു മുന്നണി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ഐതിഹാസികമായ ഉപരോധ സമരവും, പിന്നീട് മുഖ്യമന്ത്രിക്കും മന്ത്രി കെ.എം മാണിക്കും എതിരെ അടക്കം നടത്തിയ പ്രതിരോധ സമരങ്ങളും ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞതാണെന്നും സിപിഎം വിശ്വസിക്കുന്നു. ഇത്തരത്തില്‍ നടത്തിയ സമരങ്ങളുടെ ഫലമായാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായതെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.kerala election 2016-janavidhi 2016

 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ അത്രയും പ്രതിസന്ധികളൊന്നും ഇതുവരെ സിപിഎമ്മിനു നേരിട്ടി വന്നിട്ടുമില്ല. ടി.പി ചന്ദ്രശേഖരന്റെ വധവും, നെയ്യാറ്റിന്‍ കര എംഎല്‍എ ശെല്‍വരാജിന്റെ രാജിയും, ആര്‍എസ്പിയുടെ മുന്നണി വിട്ടുള്ള പോക്കും എല്ലാം വന്നിട്ടും ലോക്‌സഭയില്‍ എട്ടു സീറ്റും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ച വിജയവും നേടാന്‍ കഴിഞ്ഞു എന്ന ആശ്വാസത്തിലാണ് ഇടതു മുന്നണി.
എന്നാല്‍, തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയപ്പോള്‍ എത്തിയ അപശബ്ദങ്ങളാണ് സിപിഎമ്മിനു ആദ്യം നേരിടാനുള്ളത്. വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ തന്നെയുണ്ട് സിപിഎമ്മിനു നഷ്ടമായേക്കാവുന്ന സീറ്റുകളുടെ കണക്ക്. വിഎസിനെ ഒതുക്കാന്‍ പിണറായിയും പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റാന്‍ വിഎസും ശ്രമിക്കുന്നതാണ് ഇപ്പോള്‍ വിവാദത്തിലേയ്ക്കു എത്തുന്നത്. സമര പരാജയം എന്ന സ്ഥിരം നമ്പരും, കൊലപാതക രാഷ്ട്രീയവും ലാവ്‌ലിനും നേരിടാന്‍ സിപിഎം കേഡര്‍മാര്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞു.

* താമരവിരിയുന്നതും കാത്ത് വെള്ളാപ്പള്ളിയിലൊരാള്‍ 
പതിറ്റാണ്ടുകളായി കേരളത്തിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ കുളത്തില്‍ വിരിയുന്ന താമരയാണ് ബിജെപി സ്വപ്‌നം കാണുന്നത്. ഇതുവരെ ഒറ്റയ്ക്കു നീന്താനിറങ്ങിയ ഈ കുളത്തില്‍ ഇത്തവണ വെ്ള്ളാപ്പള്ളി നടേശനുണ്ട് കൂട്ട്. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബിജെഡിഎസ് സഖ്യത്തിലാണ് ഇപ്പോള്‍ ബിജെപി കേരള – കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകളെത്രയും. ബിജെപിയും ബിജെഡിഎസും സീറ്റുകള്‍ തുല്യമായി വീതിച്ചു പോരിനിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെള്ളാപ്പള്ളി നടേശനൊപ്പം ഹിന്ദു പ്ലാറ്റ്‌ഫോം കൂടി ചേരുന്നതോടെ നിയമസഭയില്‍ വ്യക്തമായ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഒന്നര വര്‍ഷത്തിനിടെയുണ്ടായ സംഭവവികാസങ്ങളാണ് ബിജെപിയെ കേരളത്തില്‍ ഭയപ്പെടുത്തുന്നത്. രോഹിത് വേന്മുലയും, കനയ്യകുമാറും അടക്കമുളള രാഷ്ട്രീയ ബിംബങ്ങള്‍ ഇടതു രാഷ്ട്രീയത്തിനു വേരോട്ടമുള്ള കേരളത്തില്‍ ബിജെപിയെ തിര്ിച്ചടിക്കും എന്നതാണ് ഭയം. ബിജെപി ബിജെഡിഎസ് സഖ്യത്തിലുള്ള വിള്ളലുകളും, എസ്എന്‍ഡിപിയുമായി സഖ്യമുണ്ടാക്കിയതോടെ പരമ്പരാഗത ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമെന്ന ഭീതിയിലും ബിജെപിക്കുണ്ട്. നായര്‍ ബ്രാഹ്മണ വോട്ടുകളായിരുന്നു ബിജെപിക്കു കേരളത്തിലുണ്ടായിരുന്നത്. എസ്എന്‍ഡിപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സീറ്റുകള്‍ ബിജെപിക്കാരായ ഇവര്‍ എങ്ങിനെ വോട്ടു ചെയ്യും എന്നതാണ് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യാനിരിക്കുന്നത്. ഈ വോട്ടുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയിലുമാണ് ബിജെപി കേരള നേതൃത്വം.RC+OC face to face
നേരത്തെ തെരഞ്ഞെടുപ്പില്‍ സോളാര്‍ അഴിമതിയും ഗ്രൂപ്പുതര്‍ക്കവും യുഡിഎഫിനു വിനയാകുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വെ അഭിപ്രായപ്പെട്ടിരുന്നു. ഭരണ തുടര്‍ച്ചയെന്ന കോണ്‍ഗ്രസിന്റെ ആഗ്രഹം നടക്കില്ലെന്നാണ് സര്‍വ്വേ പറയുന്നത്. നിലവിലെ കേരള രാഷ്ട്രീയം ഇടതു പക്ഷത്തിന് അനുകൂലമാണ്. 41 ശതമാനം വോട്ടുമായി സിപിഐ(എം) നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 77 മുതല്‍ 82 വരെ സീറ്റുകളാണ് ഇടതു പക്ഷത്തിന് നല്‍കുന്നത്. യുഡിഎഫ്ിന് 55 മുതല്‍ 60 സീറ്റുകള്‍ ലഭിക്കും. വോട്ടിങ് ശതമാനം 37 ആണ്. ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചനം. പതിനെട്ട് ശതമാനം സീറ്റുമായി മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് ഒന്നും കിട്ടുകയില്ലെന്നും സര്‍വ്വേ പറയുന്നു.

ബിജെപി ഉണ്ടാക്കുന്ന നേട്ടം ഇടതുപക്ഷത്തിന് നേട്ടമാകുമെന്നാണ് ഫലം പ്രവചിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ കണക്കിലെടുക്കാതെയുള്ളതാണ് ഈ സര്‍വ്വേ. സോളാറും ബാറും യുഡിഎഫിന് തിരിച്ചടിയാണെന്നാണ് വിശദീകരിക്കുന്നത്. കേരളത്തിന്റെ മനസ്സ് ഇപ്പോഴും വി എസ് അച്യൂതാനന്ദന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്നതിനോടു ഭൂരിപക്ഷം പേരും അനുകൂലിച്ചപ്പോള്‍ പിണറായി വിജയനും വി എസും ഒന്നിച്ചു മത്സരിക്കുന്നതിനോട് സമ്മിശ്രപ്രതികരണമാണുള്ളത്. പൊതുവെ എല്‍ഡിഎഫിന് അനുകൂലമാണു കേരളത്തിലെ അന്തരീക്ഷമെന്ന വിലയിരുത്തലാണു ഏഷ്യാനെറ്റ് സീഫോര്‍ സര്‍വെ നടത്തുന്നത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വെയില്‍ പങ്കെടുത്ത 72 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സരിത ഉന്നയിച്ച ആരോപണങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നുവെന്ന് 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിച്ചെന്ന് 49ശതമാനം പേരാണു ചൂണ്ടിക്കാട്ടിയത്. അതേസമയം, മദ്യനയം യുഡിഎഫിന് ഗുണം ചെയ്തുവെന്ന് 37 ശതമാനം പേര്‍ വിശ്വസിക്കുന്നു.letter saritha -7

പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസ് തെരഞ്ഞെടുപ്പില്‍ വിഷയമാവുമെന്ന് 56 ശതമാനം പേര്‍ പറയുമ്പോള്‍ ലാവ്‌ലിന്‍ കേസ് ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചെന്ന് 42 ശതമാനം പേര്‍ വിലയിരുത്തുന്നു. 73 ശതമാനം പേരാണു വി എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍. വിഎസും പിണറായിയും ഒന്നിച്ചു മത്സരിച്ചാല്‍ ഗുണം ചെയ്യില്ലെന്ന് 48 ശതമാനം പേരും പറയുന്നു.

 

ജനവിധി-2016:കേരളം ഇടത്തോട്ടോ,വലത്തോട്ടോ ?വിജയനോ , ചാണ്ടിയോ ,സുധീരനോ ചെന്നിത്തലയോ ,അതോ വീണ്ടും വി.എസോ? കണക്കു പറയും കേരളം’മലയാളിയുടെ മനമറിയാന്‍  ‘ഡിഐഎച്ച് ന്യൂസിന്റെ ജനവിധി 2016 രാഷ്ട്രീയ വിശകലനം ആരംഭിക്കുന്നു. 

 

സംസ്ഥാനത്ത് ഇപ്പോള്‍ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന ബാര്‍ കോഴ,സോളാര്‍ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടി നല്‍കുമെന്നാണ് പോലീസ് പറയുന്നത്.ലാവ്‌ലിന്‍ കേസ് രണ്ടാമത് പൊടി തട്ടിയെടുക്കാനുള്ള നീക്കവും സര്‍ക്കാരിന് തിരിച്ചടി തന്നെയായാണ് ഭവിച്ചത്.പിണറയിയെ മനപൂര്‍വ്വം കേസില്‍ പെടുത്താന്‍ ശ്രമിച്ചെന്ന സിപിഎം പ്രചരണം അദ്ധേഹത്തിന് ജനങ്ങള്‍ക്കിടയില്‍ രക്തസാക്ഷി പരിവേഷം ലഭിച്ചെന്നാണ് ഇന്റലിജന്റ്‌സ് പറയുന്നത്.തിരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ കേസ് കൊണ്ടുവന്നത് പിണറായിക്കും ഏറെ ഗുണം ചെയ്തു.ഉമ്മന്‍ ചാണ്ടിയും കൂട്ടരും പ്രതീക്ഷിച്ച പോലെ പ്രതിപക്ഷ നേതാവ് പാര്‍ട്ടിക്കകത്ത് ഈ വിഷയം ഉയര്‍ത്തി പ്രതിപക്ഷം കളിക്കാതിരുന്നതും ഇടതുപക്ഷത്തിന് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍.

നാളെ :കാസറഗോഡ് ഇടതുകോട്ടകളില്‍ വിള്ളല്‍ , പിടിച്ചെടുക്കാന്‍ യു.ഡി. എഫ്

Top