കൊച്ചി:സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സികെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസില്‍ ബത്തേരി പോലീസ് ഇന്ന് പ്രാരംഭ നടപടികള്‍ ആരംഭിക്കും. കേസില്‍ ആരുടെയൊക്കേ മൊഴി എടുക്കേണ്ടതുണ്ട് എന്ന് തീരുമാനിക്കും. പ്രസീത, പ്രകാശന്‍ എന്നിവരുടെ മൊഴിയെടുക്കും എന്നാണ് സൂചന.
ഇന്നലെയാണ് കെ സുരേന്ദ്രനെതിരെയും സികെ ജാനു വിനെതിരെയും ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെയും പണം വാങ്ങിയതില്‍ സികെ ജാനുവിനെതിരെയും കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവിട്ടിരുന്നു.
തെളിവെടുപ്പുകള്‍ക്കായി പ്രസീത, പ്രകാശന്‍ എന്നിവരുടെ മൊഴിയും എടുത്തേക്കും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്? പി.കെ. നവാസ് നല്‍കിയ ഹരജിയിലാണ് കല്‍പറ്റ മജിസ്‌ട്രേട്ട്? കോടതി ബത്തേരി പൊലീസിന് നിര്‍ദേശം നല്‍കിയത്.
ജാനുവിന് പണം നല്‍കിയതിന് തെളിവായി സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെശബ്ദരേഖ കഴിഞ്ഞദിവസങ്ങളില്‍ ജെ.ആര്‍.പി ട്രഷറര്‍ പ്രസീത പുറത്തുവിട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളില്ലാതെ വന്നതോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.അതേസമയം കെ.സുരേന്ദ്രൻ, സി.കെ.ജാനു എന്നിവർക്കെതിരെ ബത്തേരി പൊലീസ് ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ.ജാനുവിന് കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന പരാതിയിലാണ് കേസ്.
ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് കൽപറ്റ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയും കേസെടുക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു. സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. മാർച്ച് 7ന് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് 10 ലക്ഷവും ഏപ്രിൽ 3ന് ബത്തേരിയിലെ ജെആർപിയുടെ ഓഫിസിൽ വച്ച് 40 ലക്ഷവും നൽകി എന്നാണു പരാതി. ഫോൺ സംഭാഷണങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴികളാണ് ആദ്യം രേഖപ്പെടുത്തുകയെന്നു ബത്തേരി പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു.