ഇതാണു വ്യസ്ത്യസ്ഥനായ മുസ്ലിയാര്‍ .സാഹോദര്യത്തിന്റെ സന്ദേശം കൊട്ടിക്കലാശത്തില്‍ ഉയര്‍ത്തി സന്ദേശം നല്‍കിയ മനുഷ്യസ്നേഹി.കൊട്ടിക്കലാശത്തിനിടെ നാട്ടിലെ സാഹോദര്യത്തിനും ഐക്യത്തിനുമായി മുസ്‌ലിയാര്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മജീദ് സഖാഫി കോട്ടൂരാണ് തിരുവനന്തപുരത്തെ കൊട്ടിക്കലാശത്തിനിടെ പ്രസംഗം നടത്തിയത്.
തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ പേരില്‍ നാട്ടില്‍ അക്രമ സംഭവങ്ങള്‍ പതിവാണ്. മജീദ് സഖാഫി കോട്ടൂരിന്റെ കൊട്ടിക്കലാശ പ്രസംഗം കേട്ട് അത് മൊബൈലില്‍ പകര്‍ത്തിയവര്‍ ഫെയ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും പ്രചരിപ്പിച്ചു.
‘തിരഞ്ഞെടുപ്പുകള്‍ വരും പോകും. ഇനിയും കുറെ തിരഞ്ഞടുപ്പുകള്‍ വരാനുണ്ട്. കുറെ സ്ഥാനാര്‍ഥികള്‍ മത്സരിക്കാനുമുണ്ട്. ആഹ്ലാദവും സന്തോഷവും സാധാരണയാണ്. പക്ഷെ അതൊന്നും നാടിന്റെ സ്‌നേഹത്തേയും സാഹോദര്യത്തെയും ഐക്യത്തേയും തകര്‍ക്കുന്ന രൂപത്തിലാകരുത്. വിജയവും പരാജയവും എപ്പോഴും ഉണ്ടാകുന്നതാണ്. അതിന്റെ പേരില്‍ രാജ്യത്തെ മതേതരത്വും സാഹോദര്യം ഒരിക്കലും തകര്‍ന്നുകൂടാ. നാം എല്ലാവരും ഈ നാട്ടില്‍ ജനിച്ചവരാണ്.
ഒരു ഉമ്മയുടെ മക്കളെ പോലെ സന്തോഷത്തോടെ ജീവിക്കണം. ഒരാള്‍ക്കും മറ്റരാളോട് പകയുണ്ടാകരുത്. ജനാധിപത്യത്തിന്റെ രീതി ഇതാണ്. എല്ലാവരും പരസ്പരം കൈ കൊടുത്ത് സന്തോഷത്തോടെ പിരിയണം. അഞ്ച് മണിയായപ്പോള്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരോടും ഇതുവരെയുള്ള വീറും വാശിയുമെല്ലാം മാറ്റിവെച്ച് സന്തോഷത്തോടെ പരസ്പരം കൈകൊടുത്ത് പിരിയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.