
കൊച്ചി:ബി.രാധാകൃഷ്‌ണമേനോൻ ബിജെപിയുടെ സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിക്കും. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പ്രസിഡന്റ് ആയിരുന്നു ബി. രാധാകൃഷ്‌ണമേനോൻ. കേരളത്തിൽ എൻ.എസ്.എസ് ആവശ്യപ്പെട്ടിരിക്കുന്ന ഏക സ്ഥാനാർഥിയാണ് ബി. രാധാകൃഷ്ണ മേനോൻ ബിജെപിക്കും പ്രിയങ്കരനാണ് . വെള്ളാപ്പള്ളിയുടെ ഉറ്റ സുഹൃത്തും കറതീർന്ന രാഷ്ട്രീയ പ്രവർത്തകനുമാണ് ബി.രാധാകൃഷ്ണമേനോൻ. കൊച്ചിൻ ഷിപ്പിയാർഡ് ഡയറക്ടർ ആണ് ചുറുചുറുപ്പുള്ള ചെറുപ്പക്കാരൻ -അയ്യപ്പഭക്തൻ എന്നിവയും സ്ഥാനാർത്ഥി പട്ടികയിൽ എത്താൻ മുൻഗണനയാണ്. ബി.രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കണം എന്ന് എൻ എസ് എസ് ശ്രീധരൻപിള്ളയോടും ആവശ്യപ്പെട്ടിട്ടുണ്ട് .ബി. രാധാകൃഷ്‌ണമേനോനിലൂടെ പത്തനംതിട്ട ബിജെപി പിടിച്ചെടുക്കുമെന്നാണ് ഇപ്പോഴത്തെ സൂചന .ഇനി ആർ എസ് എസ് പിന്തുണകൂടി ലഭിച്ചാൽ വി രാധാകൃഷ്‌ണമേനോൻറെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കും.