ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കണ്ണൂര്‍ ജനത അക്രമ ഭീതിയില്‍

സജീവന്‍ വടക്കുമ്പാട് 

കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അക്രമ ഭീതിയില്‍ കണ്ണൂര്‍. വിജയം ആര്‍ക്ക് അനുകൂലമായാലും കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ അക്രമം നടക്കുമെന്ന പോലീസ് മുന്നറിയിപ്പ് കൂടി വന്നതോടെയാണ് ജനം ഭയാശങ്കയിലായത.് ജില്ലയില്‍ അക്രമം നേരിടാന്‍ പോലീസ് കനത്ത ജാഗ്രതയിലാണ് . നിരോധനാജ്ഞ വരെ പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കവും അധികാരികള്‍ നടത്തി കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ ജില്ലയിലുള്‍പ്പെടുന്ന വടകര ലോകസഭാ മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലാണ് പോലീസ് അതീവ ജാഗ്രത പാലിച്ചു വരുന്നത.് ജില്ലയിലെ പതിന് അക്രമ കേന്ദ്രങ്ങലായ തലശ്ശേരി, പാനൂര്‍ എന്നിവിടങ്ങില്‍ പ്രത്യേക പോലീസ് എയ്ഡ് പോസ്റ്റും പട്രോളിംഗും ഇന്ന് മുതല്‍ ആരംഭിച്ചു. വാഹന പരിശോധനയും കര്‍ശനമാക്കി. നേരത്തെ രാഷട്രീയ അക്രമ കേസുകളില്‍ പ്രതികളായവരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. രാഷട്രീയ പാര്‍ട്ടികള്‍ ബോംബും ആയുധങ്ങളും സംഭരിച്ച് വെച്ചെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ റെയ്ഡും നടത്തി വരികയാണ്.

വിജയാഹ്ലാദ പ്രകടനങ്ങള്‍ക്ക് പോലും പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. തലശ്ശേരി, പാനൂര്‍ സര്‍ക്കിള്‍ പരിധിയില്‍ രാഷട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് പോലീസ് പിന്‍തുണ തേടി കഴിഞ്ഞു. എതിര്‍ രാഷട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് മുന്നിലും പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ വെച്ചും പ്രകടനം നടത്താനോ പടക്കം പൊട്ടിക്കാനോ പാടില്ലെന്ന കര്‍ശന നിര്‍ദേശവും പോലീസ് മുന്നോട്ട് വെച്ചിരിക്കയാണ്. വടകര ലോകസഭാ മണ്ഡലത്തില്‍ വിജയം എല്‍.ഡി.എഫിനായാലും യു.ഡി.എഫിനായാലും വ്യാപക അക്രമം പൊട്ടിപ്പുറപ്പെടുമെന്ന് പോലീസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍.എം.പി ശക്തി കേന്ദ്രമായ ഒഞ്ചിയത്ത് ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കുും നേരെ അക്രമ സാധ്യതയെന്നും രഹസ്യാന്വേഷണ വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. യു.ഡി.എഫിന് കലവറയില്ലാത പിന്‍തുണ നല്‍കിയ ആര്‍.എം.പിയെ സി.പി.എം നോട്ടമിട്ടു കഴിഞ്ഞിരുന്നു. ഇവിടെ വിജയം ഏത് ഭാഗത്തായാലും അക്രമം ഉറപ്പാണെന്നാണ് വിവരം.

പാനൂര്‍ , വടകര ഉള്‍പ്പെടെയുള്ള സ്ഥലത്ത് ബി.ജെ.പി-ആര്‍.എസ്.എസ് വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് മറിച്ചെന്ന പ്രചരണം ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതോടെ സി.പി.എം വിധ്വേഷം ആര്‍.എസ്.എസിനോടും ബി.ജെ.പിയോടും കൂട്ടി കഴിഞ്ഞു. ഇതും സി.പി.എം-ആര്‍.എസ്.എസ് അക്രമ സാധ്യത വര്‍ധിപ്പിക്കുന്നു. സി.പി.എമ്മിന്റെ കടുത്ത എതിരാളികളായ ആര്‍.എസ്.എസിനോട് ഏറ്റുമുട്ടാന്‍ ഈ അവസരം ഉപയോഗിക്കും.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് വേണ്ടി ബി.ജെ.പി വ്യാപകമായ തോതില്‍ വോട്ട് മറിച്ചെന്ന പ്രചരണത്തിനും ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ശക്തി കൂടിയിട്ടുണ്ട.് ശബരിമല വിഷയത്തിലുള്‍പ്പെടെ കോണ്‍ഗ്രസില്‍ സുധാകരന്‍ സ്വീകരിച്ച നിലപാടാണ് ഒടുവില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടായി മാറിയിരുന്നത.് ഇത് തന്നെയാണ് വിശ്വാസി സമൂഹം സുദാകരനെ പിന്‍തുണച്ചതും. ഇതേ തുടര്‍ന്ന് കണ്ണൂര്‍ മണ്ഡലത്തിലും അക്രമ സാധ്യതയെന്ന് പോലീസ് വിലയിരുത്തുന്നു. കള്ള വോട്ടിന്റെ പരേില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കും സി.പി.എം ഭീഷണി നില നില്‍ക്കുന്നുണ്ട,് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും സി.പി.എമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. വരും മണിക്കൂറുകള്‍ കണ്ണൂരിലെ സമാധാന പ്രേമികള്‍ ആശങ്കയിലാണ്. അക്രമം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയില്‍ നാളെ കടകള്‍ പോലും ചിലയിടത്ത് തുറക്കില്ലെന്ന് കടയുടമകള്‍ പറഞ്ഞു കഴിഞ്ഞു. കടകമ്പോളങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന രാഷ്ട്രീയ ചായ് വുള്ള ജീവനക്കാരും മറ്റും നാളെ അവധി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. റംസാന്‍ മാസത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടാല്‍ അത് വ്യാപാര മേഖലയെ സ്തംഭിപ്പിക്കുമെന്ന് വ്യാപാരി സമൂഹവും ഭയക്കുകയാണ്. ഫലം അറിയാനുള്ള മണിക്കൂറുകള്‍ അടുത്ത് വരെവെ കണ്ണൂര്‍ ജനതയുടെ നെഞ്ചിടിപ്പാണ് കൂടുന്നത.് കടുത്ത ജാഗ്രതയോടെ പോലീസും ഇവിടെ ഓരോ ചലനങ്ങളംു നിരീക്ഷിച്ചു വരികയാണ്.

Top