കണ്ണൂരിൽ ലീഗിനെ കൂടെ നിർത്താൻ കോൺഗ്രസ് നീക്കം!കണ്ണൂർ കോർപറേഷന്റെ മൂന്നാമത്തെ വനിതാ മേയറാകാൻ സീനത്ത്: മുസ് ലിം ലീഗിനിത് അപൂർവ്വ നേട്ടം.

കണ്ണൂർ :ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ടു​ത്ത മേ​യ​ർ മുസ്ലീം ലീഗിലെ സി സീ​ന​ത്ത് ആകുമെന്ന് സൂചന . ക​ഴി​ഞ്ഞ ത​വ​ണ ക​ണ്ണൂ​ർ ന​ഗ​ര​സ​ഭ​യാ​യി​രു​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗു​മാ​യു​ള്ള ധാ​ര​ണ​പ്ര​കാ​രം ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം ലീ​ഗി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​യി​രു​ന്നു. വ​നി​താ​സം​വ​ര​ണ​മാ​യ​തി​നാ​ൽ മു​സ്‌​ലിം ലീ​ഗി​ൽ പു​തി​യ ചെ​യ​ർ​പേ​ഴ്സ​ണെ​ക്കു​റി​ച്ച് ച​ർ​ച്ച വ​ന്നു.

16 അം​ഗ ജി​ല്ലാ​ക​മ്മി​റ്റി​യി​ൽ ര​ണ്ടു പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. റോ​ഷ്നി ഖാ​ലി​ദി​ന്‍റെ​യും സി ​സീ​ന​ത്തി​ന്‍റെ​യും. ത​ർ​ക്ക​മു​യ​ർ​ന്ന​തോ​ടെ വോ​ട്ടെ​ടു​പ്പു ന​ട​ത്താ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. 16 അം​ഗ കോ​ർ​ക​മ്മി​റ്റി​യി​ൽ ര​ണ്ടു​പേ​ർ​ക്കും എ​ട്ടു വീ​തം വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ഒ​ടു​വി​ൽ സ​മ​വാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഷ്നി ഖാ​ലി​ദി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു. ചു​ണ്ടി​നും ക​പ്പി​നു​മി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ട ന​ഗ​ര​മാ​താ​വി​ന്‍റെ പ​ദ​വി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സീ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.


ക​സാ​ന​ക്കോ​ട്ട ഡി​വി​ഷ​ൻ അം​ഗ​മാ​യ സീ​ന​ത്ത് തു​ട​ർ​ച്ച​യാ​യി 20 വ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭ​യി​ലും കോ​ർ​പ​റേ​ഷ​നി​ലു​മാ​യു​ണ്ട്. 2000 ലാ​ണ് ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. 2005 മു​ത​ൽ 2010 വ​രെ​യും 2015 മു​ത​ൽ 2020 വ​രെ​യും ജ​ന​റ​ൽ സീ​റ്റാ​യ കാ​സാ​ന​ക്കോ​ട്ട​യി​ൽ​നി​ന്ന് വി​ജ​യി​ച്ചു. കോ​ർ​പ​റേ​ഷ​നി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടു​ക​യും ചെ​യ്തു. ഭ​ർ​ത്താ​വ് സ​ത്താ​റി​നോ​ടൊ​പ്പം 20 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി 2000 ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്‌. തു​ട​ർ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ മാ​സ​ങ്ങ​ളേ ബാ​ക്കി​യു​ള്ളൂ​വെ​ന്ന​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് സീ​ന​ത്ത് പ​റ​യു​ന്നു.

മു​ൻ മേ​യ​ർ​മാ​ർ തു​ട​ങ്ങി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഒ​രു​പാ​ട് കു​ട്ടി​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. മൂ​ന്നു​മാ​സം​കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള​തു ന​ൽ​കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ചേ​ർ​ത്തു. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ, കോ​ർ​പ​റേ​ഷ​ൻ ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​സ​മ്പ​ത്തും കൂ​ട്ടാ​യു​ണ്ട്. 17 വ​ർ​ഷം വ​നി​താ​ലീ​ഗ് ക​ണ്ണൂ​ർ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി വ​നി​താ ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. യു​ഡി​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​രം കോ​ൺ​ഗ്ര​സി​ലെ സു​മാ ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന​ലെ രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മു​സ്‌​ലിം ലീ​ഗി​ന് വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. എ​ട്ടു മാ​സ​വും ഒ​ൻ​പ​ത് ദി​വ​സ​വു​മാ​ണ് സു​മാ ബാ​ല​കൃ​ഷ്ണ​ൻ മേ​യ​ർ സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ മേ​യ​റാ​യി​രു​ന്ന സി​പി​എ​മ്മി​ലെ ഇ പി ​ല​ത അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

പല തവണ ചുണ്ടിനും കപ്പിനുമിടയിൽ കണ്ണൂരിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാനുള്ള അവസരങ്ങൾ നഷ്ടമായ മുസ്ലിം ലീഗിലെ സീനിയർ വനിതാ നേതാവ് സി സീനത്തിനെ ഒടുവിൽ അർഹതയ്ക്കുള്ള അംഗീകാരം തേടിയെത്തി. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ നാ​ലു മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ക​ണ്ണൂ​ർ കോ​ർ‌​പ്പ​റേ​ഷ​ന്‍റെ മൂ​ന്നാ​മ​ത്തെ മേ​യ​റാ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് മു​സ്‌​ലിം ലീ​ഗി​ലെ സി ​സീ​ന​ത്തി​ന് ഇപ്പോൾ കൈവന്നിരിക്കുന്നത്.

Top