ജയിച്ചാല്‍ മാസം തോറും 10 ലിറ്റര്‍ മദ്യം ഓരോ വീട്ടിലും; തമിഴ്‌നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നല്‍കിയ വാഗ്ദാനം ഈ തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകുകയാണ്. തമിഴ്‌നാട് തിരുപ്പൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ എം ഷെയ്ക്ക് ദാവൂദ് വാഗ്ദാനത്തിന്റെ പെരുമഴയാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ മദ്യം തേടി അലയേണ്ടി വരില്ലെന്നാണ് തമിഴ്‌നാട് തിരുപ്പൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ എം ഷെയ്ക്ക് ദാവൂദിന്റെ വാഗ്ദാനം.

മാസം തോറും 10 ലിറ്റര്‍ മദ്യം എല്ലാ വീട്ടിലുമെത്തിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് ഷെയ്ക്ക് ദാവൂദ് ഉറപ്പുനല്‍കുന്നത്. പോണ്ടിച്ചേരിയില്‍ നിന്നും ഇറക്കുമതി ചെയ്യ്താകും 10 ലിറ്റര്‍ മദ്യം വീടുകളിലെത്തിക്കുക എന്നും ദാവൂദ് പറഞ്ഞുവയ്ക്കുന്നു. ശനിയാഴ്ച കളക്ടറേറ്റിലെത്തി തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തന്റെ വാഗ്ദാനങ്ങള്‍ ദാവൂദ് വെളിപ്പെടുത്തിയത്. ഇവിടെ എഐഎഡിഎംകെ യ്ക്ക് വേണ്ടി മത്സരിക്കുന്നത് എം എസ് എം ആനന്ദനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐയുടെ സുബ്ബരായനാണ് ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയ്ക്ക് വേണ്ടി പോരാട്ടത്തനിറങ്ങുന്നത്. മാസം തോറും ഓരോ കുടുംബത്തിനും 25,000 രൂപ നല്‍കുമെന്നും അദ്ദേഹം പറയുന്നു. മേട്ടൂര്‍ മുതല്‍ തിരുപ്പൂര്‍ വരെ കനാല്‍, ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി, വിവാഹത്തിനായി 10 സ്വര്‍ണ്ണ നാണയങ്ങളും 10 ലക്ഷം രൂപയും എം പി ഫണ്ടില്‍ നിന്നും നല്‍കും അങ്ങനെ വാഗ്ദാനങ്ങളുടെ നീണ്ട നിരതന്നെയുണ്ട് തിരുപ്പൂറുകാര്‍ക്ക്.

Top