മംഗളം ടി.വിയിൽ കലാപം സൃഷ്ടിച്ച് സുനിതാ ദേവദാസ് ‘ നാണം കെട്ട്’ പടിയിറങ്ങുന്നു

തിരുവനന്തപുരം:  ഹണിട്രാപ്പില്‍ കുടുങ്ങിയ മംഗളം ചാനലിനെ രക്ഷിക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസ് ഒടുവില്‍ നാണം കെട്ടുമടങ്ങുന്നു. മംഗളം ചാനലിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും സുനിതക്കെതിരായ നിലപാട് പരസ്യമായി പ്രഖ്യപിച്ചതോടെ സി ഒ ഒ സ്ഥാനത്ത് നിന്നും തല്‍ക്കാലം മാറി നില്‍ക്കാന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് സൂചന.
ചാനലിലെ തുടക്കം മുതല്‍ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ചാനലില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടത്തിയതോടെ മംഗളത്തില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാവുകായായിരുന്നു. ജീവനക്കാര്‍ കൂട്ടത്തോടെ സമര രംഗത്തിറങ്ങയോടെ ചാനലില്‍ മണിക്കൂറോളം വാര്‍ത്താ സംപ്രേഷണവും തടസപ്പെട്ടു. mamgalam66
ഒടുവില്‍ പത്ര പ്രവര്‍ത്തക യൂണിയന്റെ ഒത്തു തീര്‍പ്പു ചര്‍ച്ചിയിലാണ് സമരം പിന്‍വലിച്ചത്. വാര്‍ത്താ കാര്യത്തില്‍ പുതിയ സി ഒ ഒ ഇടപെടാന്‍ പാടില്ലെന്ന സമരക്കാരുടെ ആവശ്യവും മാനേജ്‌മെന്റ് അംഗീകരിച്ചു. തത്ത്വത്തില്‍ മംഗളം നന്നാക്കുമെന്ന് വാചകമടിച്ചെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തക മംഗളത്തെ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് ചാടിയ്ക്കുകയായിരുന്നു. നേരത്തെ മംഗളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ പുറത്താക്കാനും ഹണിട്രാപ്പിലെ യുവതിയെ കുടുക്കാനും ഇവര്‍ നീക്കം നടത്തിയതും വിവാദമായിരുന്നു. മംഗളം ചാനലിലെ ഔദ്യോഗിക കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതോടെ മംഗളം ടി.വി.ചെയര്‍മാന് ഇത് വിലക്കിക്കൊണ്ട് സര്‍ക്കുലര്‍ നല്‍കേണ്ട അവസ്ഥയും ഈ വനിതാ മാധ്യമ പ്രവര്‍ത്തക സൃഷ്ടിച്ചിരുന്നു.

സി.ഒ.ഒ ഗേറ്റിൽ ജീവനക്കാരേ പീഢിപ്പിക്കുന്നു എന്നായിരുന്നു സുനിതയ്ക്ക് എതിരെ ജീവനക്കാരുടെ    ആരോപണം. എന്തായാലും സ്ത്രീ പക്ഷത്തു നിന്നും ഒരു സി.ഒ.ഒ വന്നിട്ടും മംഗളം ചാനലിൽ സ്റ്റാഫിനിടയിൽ ലൈംഗീക പീഢന പരാതികൾ അരങ്ങേറി. 2 വനിതകൾ നല്കിയ പരാതി സുനിത പോലീസിനു പോലും കൈമാറാതെ ഒതുക്കി തീർത്തും. സ്ത്രീകൾ ചാനലിൽ ലൈംഗീക പീഢനത്തിനിരയായി എന്നു വെളിപ്പെടുത്തിയ ചീഫ് ക്യാമറമാനേ പുറത്താക്കുകയും ലൈംഗീക പീഢനം നടത്തിയ 2 പുരുഷ സ്റ്റാഫിനേ സംരക്ഷിക്കുകയും ചെയ്തു.മംഗളം ചാനൽ നടത്തിയ ഹണി ട്രാപ്പിൽ ബലിയാടായ പെൺകുട്ടിക്കും നീതി ലഭിച്ചില്ല. അവരുടെ ജീവിതമാണ്‌ തകർന്നത്. മാത്രമല്ല അവർ നല്കിയ പരാതി  പിൻ വലിപ്പിക്കാൻ സമ്മർദ്ദം നടത്തി വിജയിക്കുകയും ചെയ്തു.STRIKE MANGALAM TV

മംഗളം ചാനലിലേ പ്രതിസന്ധികൾ പരിഹരിക്കാൻ നേതൃത്വം നല്കുന്ന പത്ര പ്രവർത്തക യൂണ്യൻ വൻ വിമർശനമാണ്‌ സി.ഒ.ഒക്കെതിരേ നടത്തിയത്. സുനിത മുമ്പ് മാധ്യമത്തിൽ ട്രയിനി മാത്രമായിരുന്നു. ട്രയിനി കാലാവധി കഴിയും മുമ്പ് ചില വിവാദങ്ങളുടെ പേരിൽ അവിടെ നിന്നും പുറത്തായി. പരിചയ കുറവും, കാര്യങ്ങൾ പരിഹരിക്കാനുള്ള കഴിവില്ലായ്മയും സുനിതക്ക് പാരയായെന്നാണ്‌ വിലയിരുത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരും സി ഒ ഒയുടെ പീഡനങ്ങള്‍ക്കെതിരായി പരാതിയുമായി രംഗത്തെത്തി.ജീവനക്കാരെ തമ്മിലിടിപ്പിച്ചും പീഡിപ്പിച്ചും മംഗളം ചാനലില്‍ തന്റേതായ പുതിയ ജീവനക്കാരെ നിയമിച്ചും വാര്‍ത്താ വിഭാഗം കൈപ്പിടിയിലൊതുക്കാനുള്ള ഇവരുടെ നീക്കമാണ് ഇതോടെ പാളിയത്. ഇവരെ പിന്തുണച്ചിരുന്ന മംഗളത്തിലെ പ്രമുഖരും വനിതാ മാധ്യമ പ്രവര്‍ത്തകയെ കൈവിട്ടു.ഇതോടെ ഗത്യന്തരമില്ലാതെയാണ് സുനിതാ ദേവദാസ് വീണ്ടും വിദേശത്തേയ്ക്ക് മടങ്ങുന്നത്. മാധ്യമ പ്രവര്‍ത്തന രംഗത്ത് വേണ്ടത്ര മുന്‍ പരിചയമില്ലാത്ത സുനിതയുടെ കടന്നുവരിവിനെതിരെ നേരത്തെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ വിമര്‍ശനം ഇപ്പോള്‍ ശരിയായിരിക്കുകയാണെന്ന് മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നു .ജേണലിസം ട്രയിനി എന്ന നിലയിൽ പ്രവർത്തനം പോലും പൂർത്തിയാക്കാത്ത ഒരാളേ ചാനൽ തലപ്പത്ത് കൊണ്ടുവന്നതും മംഗളം ചാനലിൽ മുതിർന്ന മാധ്യമ പ്രവർത്തകർ എതിർക്കുകയായിരുന്നു. മാത്രമല്ല മംഗളം ചാനൽ ഇവർ വന്നതോടെ തകർന്ന് തരിപ്പണമായി. ഇക്കിളി എഴുത്തിിലൂടെ സോഷ്യൽ മീഡിയയിൽ താരം എന്ന അഹംങ്കാരത്തിൽ വിവാദങ്ങൾ സൃഷ്ടിച്ച മാധ്യയമ പ്രവർത്തക ഒടുവിൽ നാണംംകെട്ട് മടക്കം കുറിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട് .അഗസ്റ്റ് 14-ന് മംഗളം ടിവിയിൽ ജോയിൻ ചെയ്ത സുനിത 90 ദിവസം പൂർത്തിയാക്കുുന്നതിന് മുൻപേ പടിയിറങ്ങുന്നു .എന്നാൽ സ്ത്രീ പുരുഷ ജീവനക്കാർ ഒന്നടക്കം എതിർക്കുമ്പോൾ പിടിച്ചു നിൽക്കാൻ ത്രാണിയില്ലാതെ നാണം കെട്ട പടിയിറക്കം ആണ് സി.ഒ.ഒയുടേത് എങ്കിലും മംഗളം ടിവി.ചാനലിൽ സുനിതക്ക് തുടരണോ വേണ്ടയോ എന്നത് സുനിതയുടെ മാത്രം താൽപര്യം എന്നാണ്  പടിയിറക്കത്തിലും ചാനൽ മേധാവിയുടെ പ്രതികരണത്തിലൂടെ സുനിതക്കായുള്ള കോപ്ലിമെൻറ്.
Top