ബെലാറസ്: പൂര്‍ണ നഗ്നരായി ഭക്ഷണം കഴിക്കുന്ന റെസ്റ്റോറന്റുകള്‍ പലയിടത്തും ജനശ്രദ്ധയേറുകയാണ്. ഇതിനിടയിലാണ് കമ്പനിയില്‍ നഗ്നരായി ജോലി ചെയ്യുന്നവരെ കണ്ടത്. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്ഷെന്‍കോയുടെ പ്രസംഗത്തെ ഏറ്റുപിടിച്ചാണ് ജനങ്ങള്‍ പൂര്‍ണ നഗ്നരായി ജോലി ചെയ്തത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ജോലി ചെയ്യുമ്പോള്‍ നഗ്നരവുകയെന്ന പരാമര്‍ശത്തെ അന്വര്‍ത്ഥമാക്കി നഗ്‌നരായി ജോലി ചെയ്യുന്നവരുടെ ചിത്രങ്ങള്‍ പ്രചരിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് ജനത ഇതേറ്റു പിടിച്ചത്. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എന്ത് ലക്ഷ്യങ്ങള്‍ കൈവരിക്കണം എന്ന് നിങ്ങള്‍ക്കറിയാം. എല്ലാം ലളിതമാണ്. കണ്ടെത്തലുകള്‍, വിവരസാങ്കേതിക വിദ്യ, സ്വകാര്യവല്‍കരണ എല്ലാം വ്യക്തം. നാമത് ചെയ്തു കഴിഞ്ഞു. പക്ഷേ, ചില ലളിതമായ കാര്യങ്ങളിലാണ് ജീവിതം. നാം വിവസ്ത്രരാവുക, ജോലി ചെയ്യുക.
എന്നാല്‍ വിവസ്ത്രരാവുക എന്ന പ്രയോഗം തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയ അതേറ്റുപിടിക്കുകയായിരുന്നു. പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരായ ട്രോളുകള്‍ക്കു പിന്നാലെ വിവസ്ത്രരായി ജോലി ചെയ്യുന്നവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. രാഷ്ട്ര നേതാവ് ആഹ്വാനം ചെയ്തു ഞങ്ങള്‍ അത് അനുസരിച്ചു എന്ന രീതിയിലാണ് പരാമര്‍ശത്തിനെതിരെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.