വാട്‌സാപ്പ് ചാറ്റുകള്‍ ഇനി മൂന്നാമതൊരാള്‍ക്ക് കാണന്‍ കഴിയ്യില്ല; അതിശയിപ്പിക്കുന്ന സുരക്ഷയുമായി വാട്‌സാപ്പ്

അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ടെക് ഭീമന്‍മാരായ ആപ്പിളും തമ്മിലുണ്ടായ ശീതയുദ്ധത്തിനു പിന്നാലെ വാട്‌സാപ്പും സുറക്ഷാ വര്‍ധിപ്പിച്ചു. ഇനി മുതല്‍ വാട്ട്‌സ്ആപ്പിലൂടെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണുവാനോ ഹാക്ക് ചെയ്യുവാനോ സാധിക്കില്ല.

ഇതോടെ അന്വേഷണ ഏജന്‍സികള്‍ക്കും വാട്‌സാപ്പ് വിവരങ്ങള്‍ ലഭിക്കില്ല. പുതിയ സുരക്ഷാ സംവിധാനം നിലവില്‍ വന്നു. ‘എന്റ് ടു എന്റ് എന്ന എന്‍ക്രിപ്ഷന്‍’ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ചൊവ്വാഴ്ച മുതല്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ ഈ സേവനം ലഭ്യമായി തുടങ്ങി. വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ സേവനം ലഭ്യമാവുന്നത്.end to end encryption inn

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതായത് ഇനിമുതല്‍ വാട്ട്‌സാപ്പിലൂടെ അയക്കുന്ന മെസ്സേജുകള്‍ അവരുടെ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ് ആവുകയില്ല. ഇനി സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാലും ഒരാളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കമ്പനിക്ക് നല്‍കാനാവില്ല.

വാട്ട്‌സ്ആപ്പിലെ ഓരോ ചാറ്റിനും പ്രത്യേകം എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭ്യമാണ്. ഇത് ആക്റ്റിവേറ്റ് ചെയ്യാന്‍ നിങ്ങളും ചാറ്റ് ബോക്‌സിലെ ഒരാളുടെ കോണ്‍ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന എന്റ് ടു എന്റ് എന്ന എന്‍ക്രിപ്ഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ക്യു.ആര്‍ കോഡും 60 അക്ക സംഖ്യയും ആ വ്യക്തിയുമായി ഷെയര്‍ ചെയ്യുകയും ചെയ്താല്‍ നിങ്ങള്‍ക്കിരുവര്‍ക്കുമിടയില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷാ സംവിധാനം ആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്. ഇതിനായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് വേര്‍ഷനിലേക്ക് അപ്പ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ

end to end encryption1

Top