കൊച്ചി: സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും സിഎംആര്‍എല്ലിന്റെ ഡയറിയില്‍ ചുരുക്ക പേരുള്ള നേതാക്കളെ ഇഡി ചോദ്യം ചെയ്യും. കൂടുതല്‍ അന്വേഷണത്തിന് ശേഷമാകും ചോദ്യം ചെയ്യല്‍. നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഇഡി റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. സിഎംആര്‍എല്ലിന്റെ ഓഫീസിലും ശശിധരന്‍ കര്‍ത്തയുടെ വീട്ടിലുമായി നടത്തിയ റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്
വ്യാജ ചെലവ് കാണിച്ച് 132 കോടിയുടെ ഇടപാട് സിഎംആര്‍എല്‍ നടത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. സിഎംആര്‍എല്ലിന്റെ 15 വര്‍ഷത്തെ 182 കോടിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.
പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയുടെ മൊഴി തൃപ്തികരമല്ലെന്ന് ഇഡി വിലയിരുത്തി. വിശദമായ ചോദ്യം ചെയ്യലിന് വീണയ്ക്ക് ഉടന്‍ സമന്‍സ് നല്‍കും. വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ 1.50 ലക്ഷത്തിന്റെ അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു.


