കള്ളപ്പണ ഇടപാട് : ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു

മുംബൈ: വിവാദമായ ക്രിപ്‌റ്റോ കറന്‍സി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പൂനെ ആസ്ഥാനമായി നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്.

രാജ് കുന്ദ്ര നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തെ വിളിപ്പിച്ചത്. കളളപ്പണം വെളുപ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ നീക്കമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഗെയിന്‍ ബിറ്റ് കോയിന്‍ കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമകളായ അമിത് ഭരദ്വാജും സഹോദരന്‍ വിവേക് ഭരദ്വാജും ചേര്‍ന്ന് എട്ടായിരത്തോളം നിക്ഷേപകരെ ചതിച്ച് 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017 ജൂണിനും 2018 ജനുവരിക്കും ഇടയിലായിരുന്നു തട്ടിപ്പ്. പൂനെയില്‍ ഏപ്രില്‍ അഞ്ചിനാണ് ഇരുവരും അറസ്റ്റിലായത്. മികച്ച ലാഭം നേടാനാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ബിറ്റ്കോയിന്‍ ഇടപാടിലേക്ക് ക്ഷണിച്ചത്. ഐപിഎല്‍ ക്രിക്കറ്റ് വാതുവെയ്പ്പില്‍ നിരീക്ഷണത്തിലുള്ളയാളാണ് രാജ്കുന്ദ്ര.

Top