ഭാരതത്തില്‍ അച്ചടക്കം ആവശ്യപ്പെടുന്നത് ഏകാധിപത്യമായി മുദ്ര കുത്തുന്നുവെന്ന് നരേന്ദ്ര മോദി

ഡല്‍ഹി: അച്ചടക്കം ആവശ്യപ്പെടുന്നത് ഇന്നത്തെ കാലത്ത് ഏകാധിപത്യമായി മുദ്രകുത്തപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അച്ചടക്കം എന്നത് ജനാധിപത്യവിരുദ്ധമെന്ന് വിളിക്കപ്പെടാവുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെങ്കയ്യ നായിഡു ജീവിതത്തില്‍ അച്ചടക്കം പ്രാവര്‍ത്തികമാക്കിയ ആളാണെന്നും എന്നാല്‍ നമ്മുടെ രാജ്യത്ത് അച്ചടക്കരാഹിത്യം പ്രകടമാണെന്നും മോദി പറഞ്ഞു. അച്ചടക്കം ആവശ്യപ്പെട്ട് ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരെ ഏകാധിപതികളായി മുദ്രകുത്തുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപരാഷ്ട്രപതി അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ അനുഭവങ്ങളും നേട്ടങ്ങളും പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തില്‍ നിന്നും ഇനിയും മികച്ചത് വരാനുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്ത മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

Top