രാജ്യദ്രോഹക്കേസ് ചുമത്തിയിട്ടും അടിപതറിയില്ല; മോദി കള്ളന്‍ തന്നെയെന്ന് ദിവ്യ സ്പന്ദന

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെറ്റിയില്‍ ചോര്‍ (കള്ളന്‍) എന്ന് എഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടും അടിപതറാതെ നടിയും കോണ്‍ഗ്രസ് ഐ.ടി സെല്‍ സോഷ്യല്‍ മീഡിയ ഹെഡുമായ ദിവ്യ സ്പന്ദന. കേസെടുത്ത തൊട്ടടുത്ത ദിവസം തന്നെ മോദിയെ കള്ളനെന്ന് വിശേഷിപ്പിച്ച് ദിവ്യ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പോസ്റ്റ് ചെയ്തു. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയറിയിച്ചുള്ള പോസ്റ്റ് ‘പി.എം ചോര്‍ ഹെ’ എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഈ നിയമം റദ്ദാക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.

മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മോദിയുടെ മെഴുകു പ്രതിമയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി ചേര്‍ത്തിരുന്നു. ‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഫോട്ടോ ഷെയര്‍ ചെയ്തത്. ഐ.ടി ആക്ട് സെക്ഷന്‍ 67, ഐ.പി.സിയിലെ സെക്ഷന്‍ 124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലക്നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ദിവ്യയ്‌ക്കെതിരെ കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top