കണ്ണൂർ : കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരമൽ ചാക്കോയുടെ മകളും ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് വിദ്യാർത്ഥിനിയുമായ അൽഫോൻസാ ജേക്കബാണ് ഇന്ന് രാവിലെ കോളേജിൽ കുഴഞ്ഞുവീണത്. ഉടൻ അധ്യാപകരും ജീവനക്കാരും ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൈബർ സെക്യുരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അൽഫോൻസ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലെ മതബോധന പ്രധാനധ്യാപകൻ ശ്രീ ചാക്കോച്ചൻ കാരമയിലിന്റെ മകലാണ് മിസ് അൽഫോൻസാ .ചാക്കോച്ചൻ കാരമയിലിന്റെ രണ്ടാമത്തെ മകൻ ജോയൽ ഈ അടുത്തതാണ് നിര്യാതനായത് .
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


