മുംബൈ: ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 82 പോയന്റ് ഉയർന്ന് 60,090ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തിൽ 17,925ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടർച്ചയായി മൂന്നുദിവസത്തെ നഷ്ടത്തിനുശേഷമാണ് വിപണിയിൽ നേട്ടമുണ്ടായിരിക്കുന്നത്.
ഐടിസി, എസ്ബിഐ, ഏഷ്യൻ പെയിന്റ്‌സ്, പവർഗ്രിഡ് കോർപ്, ടൈറ്റാൻ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്‌സി, റിലയൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
ടെക് മഹീന്ദ്ര, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടിസിഎസ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, എൽആൻഡ്ടി, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
നിഫ്റ്റി ഐടി, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടത്തിലുമാണ്. ആഗോള വിപണികൾ ദുർബലമാണെങ്കിലും പൊതുമേഖല ബാങ്ക്, എഫ്എംസിജി, മെറ്റൽ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വിപണിക്ക് തുണയായത്.