കൊച്ചി: പെണ്‍കുട്ടിയെ 14 സെക്കന്റ് നോക്കിനിന്നാലും യുവാക്കള്‍ക്കെതിരെ കേസെടുക്കാമെന്ന് പറഞ്ഞ ഡിജിപി ഋഷിരാജ് സിങ്ങിനെ ട്രോളര്‍മാര്‍ കൊന്നു കൊലവിളിച്ചിരുന്നു. ഇതിനുപിന്നാലെ മന്ത്രി ഇപി ജയരാജനും രംഗത്തുവന്നു. 14 സെക്കന്റ് ഒരു പെണ്‍കുട്ടിയെ നോക്കിനിന്നാല്‍ എങ്ങനെ കുറ്റമാകുമെന്നാണ് ജയരാജന്‍ ചോദിക്കുന്നത്.
എക്‌സൈസ് കമ്മിഷണറുടെ പരാമര്‍ശം അരോചകമാണ്. ഇക്കാര്യം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു. അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടുവരണമെന്നും ഈ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ ആഹ്വാനം.