മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ.കേരള ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.തെറ്റായി വ്യാഖ്യാനിക്കേണ്ടയെന്ന് ഇ പി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ. കേരള ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത് . സാധാരണ കൂടിക്കാഴ്ചയാണ് നടന്നതെന്ന് ഇപി പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ടത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയം പിന്നെ ചർച്ച ചെയ്യാമെന്നും ഇ പി ജയരാജൻ പറഞ്ഞു. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും ഇ പിയെ നീക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തെ കാണാറുണ്ട് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. അദ്ദേഹം ഡൽഹിയിൽ വരുന്നുണ്ടെങ്കിൽ പരസ്പരം കണ്ടിട്ടേ മടങ്ങാറുള്ളൂ. ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അം​ഗങ്ങളാണ്. ഞങ്ങളെല്ലാം തമ്മിൽ സ്നേഹവും ആദരവുമുണ്ട്. ഇന്നത്തെ പ്രശ്നവും ചർച്ചയും യെച്ചൂരിയുടെ വിടവാങ്ങലാണ്. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ പിന്നീട് സംസാരിക്കാം,’ ഇ പി ജയരാജൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ദല്ലാൾ നന്ദകുമാറുമായുള്ള കൂടിക്കാഴ്ചയും തുടർന്നുള്ള വിവാദങ്ങൾക്കും പിന്നാലെയാണ് ഇ പി ജയരാജൻ എൽഡിഎഫ് കണവീനർ സ്ഥാനത്തുനിന്നും രാജിവെക്കാൻ സന്നദ്ധത അറിയിച്ചത്. ഇ പി ജയരാജന്റെ പ്രകൃതം എല്ലാവർക്കും അറിയാമല്ലോ. എല്ലാവരുമായും കൂട്ടുകൂടുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചത്. നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. പാപിയുമായി ശിവൻ കൂട്ടുകൂടിയാൽ ശിവനും പാപിയായി മാറും. കൂട്ടുകെട്ടുകളിൽ ജാ​ഗ്രത പുലർത്തണം. ഉറങ്ങിയെഴുന്നേറ്റാൽ ആരെ പറ്റിക്കുമെന്ന് ചിന്തിക്കുന്നവരുണ്ട്. അത്തരക്കാരമായുള്ള ലോഹ്യം സൗഹൃദം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. സഖാവ് ഇ പി ജയരാജൻഇത്തരം കാര്യങ്ങളിൽ ജാ​ഗ്രത പുലർത്താറില്ലെന്ന് നേരത്തെയുള്ള അനുഭവമാണ്, എന്നായിരുന്നു ജാവദേക്കറുമായുള്ള ഇ പിയുടെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ നേതാവ് ഇ പി ജയരാജൻ ആണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചർച്ചയും പൂർത്തിയാക്കിയിരുന്നുവെന്നും എന്നാൽ അവസാന നിമിഷം പിന്മാറിയതിന്റെ കാരണം അറിയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.

Top