തിരുവനന്തപുരം: സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിയും! എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സിപിഐ എം പകരം സെക്രട്ടറിയാകുമെന്നും സൂചന.പുതിയ മാറ്റങ്ങൾക്കായി സിപിഐഎം അടിയന്തര നേതൃയോഗം വിളിച്ചു.മീറ്റിങ്ങിൽ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി സംസ്ഥാന നേതൃയോഗങ്ങളില്‍ പങ്കെടുക്കും. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സംഘടനാ നേതൃതലപ്പത്തെ ക്രമീകരണങ്ങള്‍ ആലോചനയിലുണ്ട് എന്നാണ് സൂചന. സി പി ഐ എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തിന് അവധി നല്‍കുന്നതാണ് പരിഗണന.സി പി ഐ എമ്മിന്റെ അടിയന്തര സംസ്ഥാന നേതൃയോഗങ്ങള്‍ ഞായറാഴ്ചയാണ് ആരംഭിക്കുന്നത് . ഞായറാഴ്ച സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റും തിങ്കളാഴ്ച സി പി ഐ എം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്.
2020 ല്‍ കോടിയേരി ബാലകൃഷ്ണന്‍ ചികിത്സാര്‍ത്ഥം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തിരുന്നു. അന്ന് എ വിജയരാഘവനായിരുന്നു ആക്ടിംഗ് സെക്രട്ടറിയായിരുന്നത്. അതേസമയം നേതൃമാറ്റം സബന്ധിച്ച് സിപിഎം ഇതുവരെയും ഇത് സ്ഥിരീകരിച്ചിട്ടില്ല. സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുടെ നടപടികളും നേതൃയോഗങ്ങളിലേക്ക് ചര്‍ച്ചക്ക് വരും. നിയമസഭ പാസാക്കിയാലും ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞ് കഴിഞ്ഞു.
നേരത്തെ ഗവര്‍ണറോട് നേരിട്ട് ഏറ്റുമുട്ടേണ്ട എന്ന നിലപാടായിരുന്നു സി പി ഐ എം തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷവും ഗവര്‍ണര്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയില്ല. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ക്ക് എങ്ങനെ ബില്ലുകളെ അവഗണിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരും സി പി ഐ എമ്മും ഉയര്‍ത്തുന്ന ചോദ്യം.
ഗവര്‍ണര്‍ ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫാകാനാണ് ശ്രമിക്കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ദിവസേന എന്നോണം സര്‍ക്കാര്‍ നടപടികളെ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചിരുന്നു. കൂടാതെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ തെരുവ് ഗുണ്ട എന്നും കണ്ണൂര്‍ വി സിയെ പാര്‍ട്ടി കേഡര്‍ എന്നും വിശേഷിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സി പി ഐ എം നേതൃയോഗം എന്ത് തീരുമാനമാണ് എടുക്കുന്നത് എന്നതും നിര്‍ണായകമാണ്.