കണ്ണൂർ: കൊറോണയെ പോലും തൃണവൽക്കരിച്ച് ജയരാജന്റെ ഭാര്യ ബാങ്കിലെത്തിയ്ത് എന്തിന് എന്ന ചോദ്യം ഉയർത്തി എന്‍ഫോഴ്‌സ്‌മെന്റ് പിടിമുറുക്കി. ക്വറന്റീനിൽ കഴിയവെ മന്ത്രി ഇ.പി. ജയരാജൻ്റെ ഭാര്യ ഇന്ദിര ബാങ്ക് ലോക്കർ തുറന്ന സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബാങ്കിനോട് വിശദീകരണം തേടി. ഇന്ദിരയുടെ ബാങ്ക് ലോക്കറിന്റെ വിശദാംശങ്ങൾ ഇഡി ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂർ റീജണൽ മാനേജറോടാണ് ഇഡി വിവരങ്ങൾ തേടിയത്. ലോക്കർ ആരംഭിച്ചത് എന്ന്, അവസാനമായി ലോക്കൽ തുറന്നത് എന്ന്, പി കെ ഇന്ദിരയുടെ പേരിൽ വേറെ ലോക്കർ ഉണ്ടോ ?, ബാങ്കിൽ നാല് ലോക്കുകളുടെ ചാവി നഷ്ട്ടമായിരുന്നു. ഇത് തുറന്ന് പുതിയ താക്കോൽ ഉണ്ടാക്കാത്തത് എന്തു കൊണ്ട് ? എന്നിവയടക്കമുള്ള വിവരങ്ങളാണ് ഇഡി ചോദിച്ചിരിക്കുന്നത്.
മന്ത്രിയുടെ മകൻ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ജയരാജൻ്റെ ഭാര്യ ബാങ്കിലെത്തി ലോക്കർ തുറന്നത് വിവാദമായിരുന്നു. കേരള ബാങ്ക് കണ്ണൂർ ശാഖയിലാണ് മന്ത്രിയുടെ ഭാര്യ എത്തിയത്. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് ലോക്കർ തുറക്കുകയും സ്ഥിരം നിക്ഷേപങ്ങളിൽ ഇടപാടുകൾ നടത്തുകയും ചെയ്തു. പിന്നീട് കൈയിലെ ഒര പവൻ സ്വർണമാല തൂക്കി നോക്കി. സംഭവത്തെ തുടർന്ന് ബാങ്കിലെ മൂന്ന് പേർ ക്വറന്റീനിൽ പോകേണ്ടി വന്നു. ബാങ്കിന്റെ മുൻ സീനിയർ മാനേജർ കൂടിയാണ് പി കെ ഇന്ദിര.
കൊറോണ പരിശോധനയ്ക്ക് ശേഷമാണ് മന്ത്രിയുടെ ഭാര്യ ഇന്ദിര കണ്ണൂരിലെ കേരള ബാങ്കിലെത്തിയത്. ബാങ്കിലെത്തി തൊട്ടടുത്ത ദിവസം പരിശോധന ഫലം വന്നപ്പോള്‍ മന്ത്രിയുടെ ഭാര്യക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ബാങ്കില്‍വെച്ച് ഇന്ദിരയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് ജീവനക്കാര്‍ ക്വാറൈന്റീനില്‍ പ്രവേശിച്ചു. ഇന്ദിരയുടെ ബാങ്ക് സന്ദര്‍ശനം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അതേസമയം വ്യക്തിപരമായ ആവശ്യത്തിനായാണ് താന്‍ ബാങ്കില്‍ പോയതെന്ന് പി.കെ. ഇന്ദിര പ്രതികരിച്ചു. കൊറോണ പരിശോധനയുടെ ഭാഗമായി സ്രവ പരിശോധന നടത്തിയ ശേഷമാണ് ബാങ്കില്‍ പോയത്. ഇതിനെ ക്വാറന്റൈന്‍ ലംഘനമായി കാണാന്‍ കഴിയില്ലെന്നാണ് മന്ത്രി പത്‌നിയുടെ വിശദീകരണം.മകന് സ്വർണക്കടത്തുകേസ് പ്രതി സ്വപ്നസുരേഷുമായി ബന്ധമുണ്ടെന്ന് എന്ന വിവരംപുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെയുടെ ഭാര്യ ബാങ്കിലെത്തി ലോക്കർ തുറന്നതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു.