കൊച്ചി :എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കാൻ തീരുമാനം. സീറോ മലബാർ സഭയുടെ പ്രത്യേക സിനഡ് വത്തിക്കാന് നിർദേശം കൈമാറി. പ്രശ്ന പരിഹാരത്തിന് മാർപാപ്പയുടെ പ്രതിനിധിയെ അയയ്ക്കണമെന്നുo സിനഡ് അഭ്യർത്ഥിച്ചു. എന്നാൽ അതിരൂപത വിഭജിക്കില്ലെന്നും സിനഡ് വ്യക്തമാക്കി. സ്വതന്ത്രാധികാര നീക്കം നടപ്പിലായാൽ എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പദവി നഷ്ടപ്പെടാനും സാധ്യതയേറും.
അതേസമയം എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വീണ്ടും രൂക്ഷമാകുമെന്ന സൂചന. സംഘര്‍ഷത്തെ 200 ദിവസത്തിലേറെയായി അടച്ചിട്ടിരുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാന്‍ തീരുമാനിച്ചതായി സ്‌പെഷല്‍ സിനഡില്‍ തീരുമാനം. മെത്രാന്‍ ഉപസമിതിയും ബസിലിക്ക പ്രതിനിധികളും നടത്തിയ യോഗത്തിലാണ് തീരുമാനം.
ജനാഭിമുഖകുർബാന അർപ്പിക്കില്ല എന്നു ബസിലിക്ക വികാരിയും കൈക്കാരന്മാരും നൽകിയ ഉറപ്പിന്മേലാണു ദേവാലയം തുറക്കുന്നതെന്ന് സിനഡ് വ്യക്തമാക്കി. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ കാനൻ നിയമമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. ഏകീകൃത കുർബാനയർപ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരും. എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാനോ അതിരൂപതയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ പുനഃക്രമീകരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും സിനഡ് വ്യക്തമാക്കി. സിനഡ് തീരുമാനം വത്തിക്കാന്‍റെ അനുമതിക്കായി സമര്‍പ്പിച്ചു.
എന്നാല്‍, ജനാഭിമുഖ കുര്‍ബാന നടപ്പാക്കണമെന്ന ആവശ്യത്തിലാണ് മെത്രാന്‍ സമിതി ചര്‍ച്ച നടത്തിയതെന്നും അതുപ്രകാരമാണ് ധാരണപത്രത്തില്‍ ഒപ്പുവച്ചതെന്നും എന്നാല്‍ മറിച്ചുള്ള കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തത് അംഗീകരിക്കാനാവില്ലെന്നും ധാരണയില്‍ നിന്ന് പിന്മാറുന്നതായി ബസിലിക്ക വികാരിയും കൈക്കാരന്മാരും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അയച്ച കത്തില്‍ വ്യക്തമാക്കി.
സഭയുടെ ആസ്ഥാന ദേവാലയം തുറക്കാന്‍ ജൂണ്‍ 14ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്ന് സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം ഉണ്ടായിരിക്കില്ല. സിനഡ് തീരുമാനിച്ചതും വത്തിക്കാന്‍ തീരുമാനിച്ചതുമായ വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി മാത്രമേ അനുവദനീയമാകൂവെന്നും അതു നടപ്പാക്കുന്നതുവരെ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉണ്ടായിരിക്കില്ലെന്നും സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
വത്തിക്കാന്റെയും സിവില്‍ കോടതികളുടെയും തീരുമാനങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. സിനഡ് അംഗീകരിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതിയല്ലാതെ ജനാഭിമുഖ കുര്‍ബാന ബസിലിക്കയില്‍ അര്‍പ്പിക്കുകയില്ലെന്ന് വികാരി മോണ്‍.ആന്റണി നരികുളം മെത്രാന്‍ സമിതിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മറിച്ചു സംഭവിച്ചാല്‍ ബസിലിക്ക വീണ്ടും അടച്ചിടുന്ന സാഹചര്യം ഉണ്ടാകുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണ്. അതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ വികാരി ഫാ.ആന്റി പൂതവേലിക്ക് താക്കോല്‍ കൈമാറാനും തീരുമാനമായി. കോടതി വ്യവഹാരം തുടരുന്നതിനാല്‍ ബസിലിക്കാ അഡ്മിനിസ്‌ട്രേറ്റര്‍ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തല്‍സ്ഥാനത്തു തുടരാനും ധാരണയായി. ബസിലിക്ക തുറക്കുന്ന ദിവസം വികാരി ജനറാള്‍ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ പള്ളിയും പരിസരവും വെഞ്ചരിക്കും. ഇതില്‍ സഹകരണം തേടുന്നതിന് വികാരിക്ക് പാരീഷ് കൗണ്‍സില്‍ വിളിച്ചുകൂട്ടാവുന്നതാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പാരിഷ് കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഈ വ്യവസ്ഥകള്‍ വൈദികരോ സന്യസ്ഥരോ അല്മാരോ ലംഘിച്ചാല്‍ അവര്‍ക്കെതിരെ കാനല്‍ നിയമപ്രകാരമുള്ള നടപടികള്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കേണ്ടതാണെന്നും സിനഡ് ആവശ്യപ്പെട്ടു.
ആര്‍ച്ച് ബീഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ചുബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട്, ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, മോണ്‍.വര്‍ഗീസ് പൊട്ടയ്ക്കല്‍, മോണ്‍.ആന്റണി നരികുളം, ഫാ.ആന്റണി പൂതവേലില്‍, കൈക്കാരന്മാരായ ബാബു പുല്ലാട്ട്, അഡ്വ.എം.എ േജാസഫ് മണവാളന്‍ എന്നിവര്‍ പങ്കെടുക്കു.
അതേസമയം, മെത്രാന്‍ സമിതിയുമായി ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണ് പുറത്തുവന്ന തീരുമാനമെന്ന് വികാരി ഫാ ആന്റണി നരികുളവും കൈക്കാരനും മറ്റൊരു മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അയച്ച കത്തില്‍ പറയുന്നു. പള്ളി തുറക്കുകയാണെങ്കില്‍ ജനാഭിമുഖ കുര്‍ബാന മാത്രമേ അര്‍പ്പിക്കാന്‍ സാധിക്കൂ എന്ന് തീരുമാനിക്കുകയുണ്ടായി. എന്നാല്‍, ധാരണ പത്രത്തില്‍ സിനഡ് കുര്‍ബാന മാത്രമേ അര്‍പ്പിക്കാന്‍ സാധിക്കൂ എന്നാണ് ചേര്‍ത്തിരിക്കുന്നത്. ജനാഭിമുഖ മാത്രമേ ബസിലിക്കയില്‍ പാടുള്ളൂ എന്ന പാരീഷ് കൗണ്‍സില്‍ തീരുമാനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ മെത്രാന്‍ സമിതിയുമായി 14നുണ്ടാക്കിയ ധാരണയില്‍ നിന്ന് പിന്മാറുന്നതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പാരീഷ് കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ച് പ്രശ്‌ന പരിഹാരം ഉണ്ടാക്കുവാനുള്ള നിര്‍ദേശങ്ങള്‍ മാത്രമാണ് പ്രസ്തുത ധാരണാപത്രമെന്നും കോടതി വ്യവഹാരങ്ങള്‍ക്കോ മറ്റു കാര്യങ്ങള്‍ക്കോ ഈ ധാരണാപത്രം ഉപയോഗിക്കില്ലെന്നുമുള്ള വിശ്വാസത്തോടെയാണ് ഒപ്പുവച്ചത്. മാത്രമല്ല, സ്വയം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ആന്റണി പൂതവേലില്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസ് നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹം അഡ്മിനിസ്‌ട്രേറ്ററായി തുടരുന്നതിന് തുല്യമാണെന്നതുമാണ് വസ്തുതയെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുവെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ 27ന് അപ്സ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയതോടെയാണ് ബസിലിക്കയില്‍ തര്‍ക്കം തുടങ്ങിയത്. ക്രിസ്മസിന് പള്ളി പിടിച്ചെടുക്കാന്‍ ഇരുവിഭാഗവും രംഗത്തെത്തിയതും ദേവാലയം പോര്‍ക്കളമായതിനും പിന്നാലെയാണ് ബസിലിക്ക അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത്.