ഏരുവേശിയില്‍ കോണ്‍ഗ്രസ് നിര്‍ജീവം; സഹകരണ ബാങ്ക് ഭരണം ഇടതിന്

ചെമ്പേരി: ഏരുവേശ്ശി സര്‍വീസ് സഹകരണ ബേങ്ക് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ന് ജയം. 13 അംഗ സമ്മിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 13 സീറ്റും നേടിയാണ് ഇടതുപക്ഷം ഭരണം ഉറപ്പാക്കിയത്. 2007ല്‍ നടന്ന ഇലക്ഷനിലാണ് എല്‍ ഡി ഫ് ഇതിനു മുന്‍പ് വിജയിച്ചിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായ മലയോര മേഖലയില്‍ കോണ്‍ഗ്രസ് നിര്‍ജീവമാകുന്നതിന്റെ ലക്ഷണമാണ് ബാങ്ക് തെരഞ്ഞെടുപ്പ് പരാജയം. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ഏരുവേശിയില്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത് ദയനീയ പരാജയം. അയ്യായിരത്തോളം യു.ഡി.എഫ് മെമ്പര്‍മാരെ ബൂത്തില്‍ എത്തിക്കാന്‍ കഴിയാതെ മണ്ഡലം കോണ്‍ഗ്രസ് നേതൃത്വം അമ്പേ പരാജയപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണ്ഡലം പ്രസിഡണ്ടിന്റെ കഴിവുകേടാണ് മെമ്പര്‍മാര്‍ ബൂത്തില്‍ എത്താതിരുന്നതിന്റെ കാരണം. സ്വാര്‍ത്ഥലാഭത്തിന് വേണ്ടി മാത്രം പാര്‍ട്ടിയെ ഉപകരണമാക്കുന്ന മണ്ഡലം പ്രസിഡണ്ട് ജോസഫ് കൊട്ടുകാപ്പള്ളി (മുന്‍ ബാങ്ക് പ്രസിഡന്റ് ) പാര്‍ട്ടിയെ നിര്‍ജീവമാക്കി ബാങ്ക് വിട്ടുകൊടുക്കുകയായിരുന്നു. ജോസഫ് കൊട്ടുകാപ്പള്ളിക്ക് എതിരെ കോടികളുടെ അഴിമതി ആരോപണം CPM ഉം കോണ്‍ഗ്രസിലെ ചിലരും ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിലെ തല മുതിർന്ന നേതാവായ കെ.സി.ജോസഫിന്റെ ഇരിക്കൂർ മണ്ഡലത്തിൽ പെട്ട പഞ്ചായത്താണ് എരുവേശ്ശി. കോൺഗ്രസിന്റെ ഉരുക്കു കോട്ടയും. എ ഗ്രൂപ്പ് കാരനായ കെ.സി.ജോസഫ് ഐ ‘ ഗ്രൂപ്പ് മണ്ഡലം കമ്മറ്റി ആയ എരുവേശിയിൽ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ല എന്നും ആരോപണം ഉണ്ട്. ബാങ്ക് ഭരിച്ചിരുന്നത് ‘ഐ’ പക്ഷം ആയതിനാൽ എ’ നിസഹരണം ആയിരുന്നു എന്നും ആരോപണം ഉണ്ട്. ഇന്നലെ നടന്ന ബാങ്ക് ഇലക്ഷനിൽ എം.എൽ.എ പിന്തുണയുമായി സ്ഥലത്ത് ഉണ്ടായിരുന്നെങ്കിൽ പ്രവർത്തകർ എത്തുമായിരുന്നു എന്നും പറയപ്പെടുന്നു. മെമ്പർ മാർക്ക് സംരക്ഷണം കൊടുക്കാൻ  മണ്ഡലം കമ്മിറ്റി അമ്പേ പരാജയപ്പെട്ടു എന്നും അതിന് കാരണക്കാരൻ മണ്ഡലം പ്രസിഡണ്ട് ആണെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. മണ്ഡലം പ്രസിഡണ്ടിൽ വിശ്വാസം ഇല്ലാത്ത പ്രവർത്തകരായ മെമ്പർമാർ ബൂത്തിൽ എത്താതിരുന്നപ്പോൾ ‘ ആക്രമ നാടകം ‘ നേതൃത്വം സൃഷ്ടിച്ചു എന്നും ആരോപണമുന്നയിക്കുന്നവരും ഉണ്ട്. ദയനീയ പരാജയം മറച്ചുവെക്കാൻ  അക്രമണ കഥ മെനഞ്ഞ് ഹർത്താൽ പ്രക്യാപിച്ചിരിക്കുന്നത് ജനത്തോടുള്ള വെല്ലുവിളി യാ ണ് .

തെരഞ്ഞെടുപ്പിനിടെ നടന്ന എല്‍ ഡി എഫ് ആക്രമണത്തില്‍ പ്രതിക്ഷേധിച്ചു തിങ്കളാഴ്ച ഏരുവേശ്ശി പഞ്ചായത്തില്‍ യൂ ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.കോൺഗ്രസ് ജില്ലാ നേതൃത്വം ഹർത്താലിന് എതിരെ രംഗത്ത് വരണമെന്ന് സാമുഹ്യ നേതൃത്വം ആവശ്യപ്പെട്ടു.

Top