ഏറ്റുമാനൂർ : നഗരസഭയിലെ വാർഡുകളിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാത്തതും, വഴിവിളക്കുകൾ തെളിയിക്കാത്തതും ഭരണ സമതിയുടെ കെടുകാര്യസ്ഥതയാണ് എന്നാരോപിച്ച് എൽഡിഎഫ് ഏറ്റുമാനൂർ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം റ്റി. ആർ രഘുനാഥ് ഉദ്ഘാടനം ചെയ്തു. സിപിഐ ഏറ്റുമാനൂർ മണ്ഡലം അസി.സെക്രട്ടറി പി.കെ സുരേഷ് അധ്യക്ഷത വഹിച്ചു. സി പി എം ഏരിയാ സെക്രട്ടറി കെ എൻ വേണുഗോപാൽ, എൽഡിഎഫ് നേതാക്കളായ റ്റി വി ബിജോയ്, നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു, കേരള കോൺഗ്രസ്സ് (എം) നിയോജക മണ്ഡലം പ്രസിഡൻറ് ജോസ് ഇടവഴിക്കൽ, മണ്ഡലം പ്രസിഡൻറ് ജോർജ് പല്ലാട്ട് , എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ബ്ലോക്ക് പ്രസിഡന്റ് മുരളി തകടിയേൽ, കെ എസ് രഘുനാഥൻ നായർ, എം. എസ് ചന്ദ്രൻ, കൗൺസിലർമാരായ പി എസ് വിനോദ്, ജോണി വർഗീസ്, ഡോ .എസ് ബീന എന്നിവർ പ്രസംഗിച്ചു.