മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പാവില്ല; വീര്യം കുറഞ്ഞ മദ്യത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന തീരുമാനിച്ച ബജറ്റ് പ്രഖ്യാപനത്തില്‍ എക്‌സൈസ് വകുപ്പിന് വിയോജിപ്പ്.കഴിഞ്ഞ സര്‍ക്കാരിന്റെ നയം അതേപടി തുടരേണ്ടതില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. വിര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള തീരുമാനം നടപ്പാക്കേണ്ടതില്ലെന്നാണ് എക്‌സൈസ് വകുപ്പ് കരുതുന്നത്. എന്നാല്‍ തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയുടേത്.

നികുതി കുറച്ചത് വകുപ്പ് അറിയാതെ എന്നായിരുന്നു ഇന്നലെ വകുപ്പ് മന്ത്രി എം ലിജു നടത്തിയ പ്രതികരണം. നികുതി ഘടന നിശ്ചയിക്കുകയാണ് പുതിയ ബഡ്ജറ്റില്‍ വന്നിരിക്കുന്നത് അത് ധനകാര്യ തീരുമാനമാണ്. യുഡിഎഫിന്റെ മദ്യനയം നിലവില്‍ വന്നിട്ടില്ല. കേരളത്തിന് അനുയോജ്യമായ രീതിയിലുള്ള ഒരു മദ്യനയം രൂപപ്പെടുത്തുന്നതേയുള്ളൂവെന്നായിരുന്നു മന്ത്രി ലിജുവിന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഘടന പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റിലെ പ്രഖ്യാപനമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് തലവെച്ച് കൊടുക്കേണ്ടതില്ലെന്നാണ് കെസി പക്ഷത്തെ മന്ത്രിമാരുടെ തീരുമാനം.ഈ വിഷയത്തോടെ മന്ത്രിമാരുടെ പ്രതിഷേധം പരസ്യമാക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

 

Top