അശ്ലീലചിത്രം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ പിടിക്കപ്പെടും..സ്ത്രീകള്‍ക്ക് സന്തോഷവാര്‍ത്ത..

How-to-Hack-Facebook-Account-From-Android

ന്യുയോര്‍ക്ക് :അശ്ലീലചിത്രം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ പിടിക്കപ്പെടും.സ്ത്രീകള്‍ക്ക് ഇത് സന്തോഷവാര്‍ത്തയാണ്.ഒരിക്കല്‍ ഒഴിവാക്കിയ അശ്ലീലചിത്രം വീണ്ടും ഫേസ്ബുക്കിലെ മറ്റൊരു പേജില്‍ പ്രസിദ്ധീകരിക്കുന്നത് ഇനി നടക്കില്ല എന്നതാണ് പുതിയതായി ഫേയ്സ് ബുുക് നടപ്പില്‍ വരുത്തിയിരിക്കുന്നത് . ഇത്തരം ചിത്രങ്ങള്‍ റിവഞ്ച് പോണ്‍ ഓട്ടോമാറ്റിക്കായി തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. ഫേസ്ബുക്കില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലും മെസഞ്ചറിലും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കും.

വ്യക്തികളുടെ അനുമതിയില്ലാത്ത, അവരുടെ വ്യക്തിത്വത്തെ അപമാനിക്കുന്നതും അശ്ലീലം കലര്‍ന്നതുമായ ചിത്രങ്ങള്‍ മനപൂര്‍വം പോസ്റ്റുചെയ്യുന്നത് ഫേസ്ബുക്കില്‍ ചിലര്‍ പതിവാക്കിയിരുന്നു. സ്ത്രീകളോടുള്ള പക തീര്‍ക്കാനാണ് ഇത്തരം ചിത്രങ്ങള്‍ പൊതുവെ ഉപയോഗിക്കുന്നത്. മോശം ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് മുന്‍ പങ്കാളികളാണ് സ്ത്രീകളെ കൂടുതലായും അപമാനിക്കാറുള്ളത്. ഇതിനെതിരെ നിരവധി പരാതികള്‍ ഫേസ്ബുക്കിന് കിട്ടാറുണ്ട്. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവ നീക്കം ചെയ്യും.
പേജുകളും പേരും മാറി മാറി മോശം ചിത്രങ്ങള്‍ തുടര്‍ച്ചയായി പോസ്റ്റു ചെയ്യപ്പെടുന്നു. ഇത് കണ്ടുപിടിക്കുക എളുപ്പമായിരുന്നില്ല. ഈ പ്രശ്‌നത്തിനാണ് ഫേസ്ബുക്ക് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്. അശ്ലീലചിത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള പോസ്റ്റിംഗ് പുതിയ ഫോട്ടോ മാച്ചിംഗ് സോഫ്ട്‌വെയറാണ് കണ്ടുപിടിച്ച് പിന്‍വലിക്കുന്നത്. ഏതു പേജില്‍ പ്രസിദ്ധീകരിച്ചാലും സമാനചിത്രം ഈ സോഫ്ട്‍വെയറിന് കണ്ടെത്താനാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതികള്‍ വ്യാപകമായപ്പോള്‍ കഴിഞ്ഞവര്‍ഷം 150 സ്ത്രീ സംഘടനകളുടെ യോഗം വിളിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നെന്ന് ഫേസ്ബുക്ക് ഗ്ലോബല്‍ സേഫ്ടി ഹെഡ് ആന്റിഗോണ്‍ ഡേവിസ് പറഞ്ഞു. ഇതാണ് പുതിയ സംവിധാനത്തിലേക്ക് നയിച്ചത്. ഇനി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാചിത്രവും പ്രത്യേക സുരക്ഷാസംഘം വിലയിരുത്തും. ഇതനുസരിച്ച് ഡാറ്റാബേസ് ഉണ്ടാക്കും. ഇത്തരം ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്താല്‍ അവ്യക്തമായി മാത്രമേ കാണാനാകൂ എന്നും ഫേസ്ബുക്ക് അറിയിച്ചു. അശ്ലീല ചിത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള പോസ്റ്റിങ്ങ് ഇനി ഫേസ്ബുക്കില്‍ നടക്കില്ല.

Top