ഫൈൽ ഫരീദിദുമായി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ർ അ​ങ്ക​ലാ​പ്പി​ൽ

കൊച്ചി :സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്രതി സ്ഥാനത്തുള്ള ഫൈസല്‍ ചില്ലറക്കാരനല്ലെന്ന് കസ്റ്റംസ് പറയുന്നു. ഇയാള്‍ മലയാള സിനിമാ മേഖലയിലും അറിയപ്പെടുന്ന സാന്നിധ്യമായിരുന്നു. സിനിമാ നിര്‍മാണവും ഉണ്ടായിരുന്നു. മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകന്റെയും മുതിര്‍ന്ന സംവിധായകന്റെയും ചിത്രത്തിന്റെ നിര്‍മാണത്തിന് ഫൈസല്‍ ഫരീദ് പണം ചെലവഴിച്ചിട്ടുണ്ട്. നാല് ചിത്രങ്ങള്‍ക്കാണ് സ്വര്‍ണക്കടത്തിന്റെ പണം നിര്‍മാണങ്ങള്‍ക്കായി ഫൈസല്‍ ഫരീദ് ഉപയോഗിച്ചത്. ഇത്തരത്തില്‍ വിവിധ സാമ്രാജ്യങ്ങള്‍ ഫൈസലിനുണ്ടായിരുന്നു.

അതേസമയം ഫൈ​സ​ൽ ഫ​രീ​ദ് ദു​ബാ​യി​യി​ൽ പി​ടി​യി​ലാ​യ​തോ​ടെ ഫൈ​സ​ൽ ഫ​രീ​ദു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ർ അ​ങ്ക​ലാ​പ്പി​ൽ ആയിരിക്കയാണ് .ദു​ബാ​യി​യി​ലെ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ത്തി​ലെ ഉ​ന്ന​ത​നാ​യ മാ​ഹി സ്വ​ദേ​ശി​യു​ടെ ച​ങ്കി​ടി​പ്പും വ​ർധി​ച്ചു. ഇ​തി​നി​ട​യി​ൽ ഇ​ന്ത്യ​യ​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് ഫൈ​സ​ലി​നെ ക​ട​ത്താ​ൻ ദു​ബാ​യി​യി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദു​ബാ​യി​യി​ലെ അ​ധി​കാ​രകേ​ന്ദ്ര​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന ചി​ല ഉ​ന്ന​ത​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. കേ​ര​ള​ത്തി​ൽ ഫൈ​സ​ൽ എ​ത്തി​യാ​ൽ ക​സ്റ്റം​സും എ​ൻ​ഐ​എ​യും ഫൈ​സ​ലി​നെ ചോ​ദ്യം ചെ​യ്യു​ക​യും കേ​ര​ള​ത്തി​ലെ ഭ​ര​ണ​രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി അ​ടു​പ്പ​മു​ള്ള പ​ല ഉ​ന്ന​ത​രും കു​ടു​ങ്ങു​മെ​ന്നു​മാ​ണ് ദു​ബാ​യി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം.  ദു​ബാ​യി​യി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ന് ഫൈ​സ​ൽവ​ഴി എ​ത്താ​റു​ള്ള ന​ടി​മാ​രാ​ണ് ഇ​പ്പോ​ൾ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​ട്ടു​ള്ള​ത്. ഫൈ​സ​ൽ ഫ​രീ​ദ് ത​ന്‍റെ ആ​ഡം​ബ​ര കാ​റി​ൽ ദു​ബാ​യ് ന​ഗ​ര​ത്തി​ൽ ഒ​പ്പം കൂ​ട്ടി ക​റ​ങ്ങാ​റു​ള്ള യു​വ​ ന​ടി​മാ​രെ​ക്കു​റി​ച്ചു നി​റം​പി​ടി​ച്ച ക​ഥ​ക​ളാ​ണ് ദു​ബാ​യി​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലു​ള​ള​ത്.

ജു​മൈ​റ​യി​ലെ ആ​ഡം​ബ​ര ബീ​ച്ചി​ൽ ഫൈ​സ​ൽ ഫ​രീ​ദി​നൊ​പ്പം ഉ​ല്ല​സി​ക്കു​ന്ന ന​ടി​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ദു​ബൈ മാ​ളി​ലെ ബ്രാ​ൻ​ഡ​ഡ് വാ​നി​റ്റിബാ​ഗ് ഷോ​റൂ​മി​ൽ ന​ടി​മാ​ർ​ക്കൊ​പ്പ​മെ​ത്തി അ​വ​ർ​ക്കു വ​ൻ വി​ല​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​ക​ലും ഫൈ​സ​ൽ ഫ​രീ​ദി​ന്‍റെ പ​തി​വാ​യി​രു​ന്നു.

ദു​ബാ​യ് മാ​ളി​നോ​ടു ചേ​ർ​ന്നു സ്ഥി​തി ചെ​യ്യു​ന്ന ബു​ർ​ജ് ഖ​ലീ​ഫ​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ ഫ്ലാ​റ്റി​ലും ഫൈ​സ​ൽ ഫ​രീ​ദും ന​ടി​മാ​രും മാ​ഹി​യി​ലെ സ​മ്പ​ന്ന​നും നി​ത്യ സ​ന്ദ​ർ​ശ​ക​രാ​ണ്. ന​ടി​മാ​ർ​ക്കു ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നു വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ​യു​ള്ള ന​ടി​മാ​രു​ടെ ദു​ബാ​യ് യാ​ത്ര ദു​രൂ​ഹ​ത ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്.

ഫൈ​സ​ൽ ഫ​രീ​ദി​ന്‍റെ ജി​മ്മി​ലും ഈ ​ന​ടി​മാ​ർ എ​ത്താ​റു​ണ്ടെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ൾ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ദു​ബാ​യ് റാ​ഷീ​ദി​യ​യി​ലെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് ഫൈ​സ​ലി​നെ ദു​ബാ​യ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ​ മ​ന​സ് തു​റ​ന്നാ​ൽ ദു​ബാ​യി​യി​ലെ ചി​ല അ​തി​സ​മ്പ​ന്ന​രു​ടെ മു​ഖംമൂ​ടി​യും അ​ഴി​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ഫൈ​സ​ലി​ന്‍റെ ദു​ബാ​യ് ഫോ​ൺ ന​മ്പ​റു​ക​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ദു​ബാ​യ് പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

Top