പ്രതിവര്‍ഷം 100 കോടിയുടെ സ്വര്‍ണക്കടത്തും 1500 കോടിയുടെ ഹവാല ഇടപാടും നടക്കുന്നു.ചുക്കാന്‍ പിടിക്കുന്നത് കോഴിക്കോട്ടെ 2 തീവ്രവാദ സംഘടനകള്‍.മലബാറിലെ സ്വർണ്ണക്കടയും സംശയത്തിൽ.

കൊച്ചി:മലബാറിലെ പ്രാമുഖ സ്വർണ്ണ യാപാരിയും കോഴിക്കോട് കൊടുവള്ളി കേന്ദ്രമാക്കി തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കുന്നതായി സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട് .ഈ റിപ്പോർട്ട് എന്‍.ഐ.എയ്ക്കു കൈ മാറി. കൊടുവള്ളിയിലെ ഒരു രാഷ്ട്രീയ നേതാവ് സംഘത്തിലെ ചിലരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടിലുണ്ട്. സിനിമാ നടിമാരും സെലിബ്രറ്റികളും ഉള്‍പ്പെടുന്നതാണ് സ്വര്‍ണക്കടത്തു സംഘം. വിസിറ്റിങ് വിസ നല്‍കി ഇവരെ വിദേശത്തേക്ക് അയയ്ക്കും. ഇവരുടെ ബാഗേജിലും അടിവസ്ത്രത്തിലും സ്വര്‍ണം മെഴുകുരൂപത്തിലാക്കി കടത്തും.ഇതിനായി പ്രത്യേക സാങ്കേതികവിദ്യ ഈ സംഘടനകള്‍ക്കുണ്ട്. തീവ്ര ഇടതുപക്ഷ ബന്ധമുള്ള പാലക്കാട് സ്വദേശിനിയുടെ യാത്രകള്‍ ദുരൂഹമാണ്. വടക്കന്‍ മലബാറിലെ, പ്രത്യേകിച്ചു മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെയും തൃശൂരിലെയും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കു കടത്തു സംഘവുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രതിവര്‍ഷം 100 കോടിയുടെ സ്വര്‍ണക്കടത്തും 1500 കോടിയുടെ ഹവാല ഇടപാടും നടക്കുന്നു, കൊടുവള്ളി സ്വദേശി ബഷീറിനെ കേന്ദ്രീകരിച്ചു കൂടുതല്‍ അന്വേഷണം ആവശ്യമാണ്, രണ്ടു തീവ്രവാദ സംഘടനകളാണ് സ്വര്‍ണക്കടത്തിനു ചുക്കാന്‍ പിടിക്കുന്നത്, 35 സ്ത്രീകള്‍ക്കു ചാവേര്‍ പരീശീലനം നല്‍കിയാണ് കടത്തു നടത്തുന്നത്, ഇവരുടെ കുട്ടികളെയും സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നു, സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു തുടങ്ങിയവയാണു റിപ്പോര്‍ട്ടിലുള്ള മറ്റു വിവരങ്ങള്‍ എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേകകോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. പ്രതികള്‍ കടത്തിയിരുന്ന സ്വര്‍ണം ജൂവലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ. കോടതിയില്‍ ബോധിപ്പിച്ചു. ഇന്ത്യയും യു.എ.ഇയുമായുള്ള നയതന്ത്രബന്ധത്തെത്തന്നെ ബാധിക്കുന്നതാണു സംഭവം. കേസില്‍ വന്‍ഗൂഢാലോചന നടന്നു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും എന്‍.ഐ.എ. ചൂണ്ടിക്കാട്ടി. കസ്റ്റഡി കാലാവധിയില്‍ പ്രതികള്‍ക്ക് അഭിഭാഷകരുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. കോടതിയില്‍ തിരികെ ഹാജരാക്കുമ്പോള്‍, പ്രതികളുടെ മാനസിക-ശാരീരികാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണം. തുടര്‍ച്ചയായി മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യരുത്. മൂന്നുമണിക്കൂറിനുശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം.

കസ്റ്റഡി സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതികളെ ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ മൂന്നാംപ്രതിയുടെ ശരിയായ വിലാസം രേഖപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. െകെപ്പമംഗലം, പുത്തന്‍പള്ളി സ്വദേശി െഫെസല്‍ എന്നാണു തിരുത്ത്. യു.എ.ഇയില്‍നിന്നു സ്വര്‍ണം അയയ്ക്കുന്നതിലെ പ്രധാനി െഫെസലാണെന്നും എന്‍.ഐ.എ. ബോധിപ്പിച്ചു. നെഞ്ചുവേദനയും വിറയലും അനുഭവപ്പെടുന്നുണ്ടെന്നു സ്വപ്‌ന അറിയിച്ചതിനേത്തുടര്‍ന്ന് െവെദ്യപരിശോധനയ്ക്കു കോടതി നിര്‍ദേശം നല്‍കി. 21-നു രാവിലെ 11-നു പ്രതികളെ കോടതിയില്‍ ഹാജരാക്കണം.

Top