തിരുവനന്തപുരം: പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസില്‍ കുടുങ്ങി സുരേഷ്‌ഗോപി. വ്യാജ രേഖയുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സുരേഷ് ഗോപി ഹൈക്കോടിതിയെ സമീപിച്ചു. കേസില്‍ സുരേഷ് ഗോപി കുടുങ്ങിയത് ബിജെപിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വെള്ളിയാഴ്ച കോടതി വാദം കേള്‍ക്കും. കാര്‍ റജിസ്ട്രര്‍ ചെയ്യാന്‍ സുരേഷ് ഗോപി വ്യാജരേഖയുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാനാണ് താരത്തിന്റെ നീക്കം.
നേരത്തെ സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു. രണ്ടായിരത്തിലേറെ കാറുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിനു പുറത്തു റജിസ്റ്റര്‍ ചെയ്തു കേരളത്തില്‍ ഓടുന്നതായാണു കണ്ടെത്തല്‍. ഇതില്‍ 1178 കാറുകള്‍ കേരളത്തില്‍ വാങ്ങിയ ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വ്യാജ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തതാണ്.
തിരുവനന്തപുരം ആര്‍ടിഒയാണു സുരേഷ് ഗോപി എംപിക്കു നോട്ടിസ് അയച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പിവൈ 05 എ 99 എന്ന പോണ്ടിച്ചേരി റജിസ്‌ട്രേഷന്‍ ഉള്ള കാര്‍ കേരളത്തില്‍ ഓടുന്നതായും ഇതു മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണെന്നും നോട്ടിസില്‍ പറയുന്നു. ശാസ്തമംഗലത്തെ വിലാസത്തില്‍ താമസക്കാരനായതിനാല്‍ ഈ വാഹനം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തു നികുതി അടയ്‌ക്കേണ്ടതായിരുന്നു.