നിഖിലിന്റെ വ്യാജ ഡിഗ്രി കേസ്; സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച ഓറിയോണ്‍ ഏജന്‍സി ഉടമ പിടിയില്‍

ആലപ്പുഴ:നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ ഓറിയോണ്‍ ഏജന്‍സി ഉടമ സജു ശശിധരന്‍ പിടിയില്‍. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കൊച്ചി പാലാരിവട്ടത്തു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ഇന്നു രാവിലെയാണ് സജുവിനെ പൊലീസ് പ്രതി ചേര്‍ത്തത്. തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പാലാരിവട്ടത്തെ ഇയാളുടെ സ്ഥാപനം 2022 ല്‍ പൂട്ടിയിരുന്നു.

നിഖില്‍ തോമസിന് നല്‍കാനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജ് ഓറിയോണ്‍ ഏജന്‍സി വഴിയാണ് സംഘടിപ്പിച്ചത്. സര്‍ട്ടിഫിക്കറ്റിനൊപ്പം മാര്‍ക്ക് ലിസ്റ്റും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ടിസിയും ഉള്‍പ്പെടെയുള്ള ഒരു സര്‍വകലാശാലയില്‍ ചേരുന്നതിനുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ലക്ഷം രൂപ നിഖില്‍ തോമസില്‍ നിന്നു വാങ്ങിയാണ് അബിന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിനായി അബിന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു.

Top