നടി ദിവ്യ സ്പന്ദന മരിച്ചുവെന്ന് വ്യാജവാര്‍ത്ത

ബെംഗളൂരു: തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന(രമ്യ) ഹൃദയാഘാതം മൂലം അന്തരിച്ചുവെന്ന് വ്യാജവാര്‍ത്ത. നിരവധി പേരാണ് നടിക്ക് സോഷ്യല്‍മീഡിയയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ഒരു പ്രമുഖ പിആര്‍ഒ വാര്‍ത്ത ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ദിവ്യ മരിച്ചുവെന്ന വ്യാജവാര്‍ത്ത അതിവേഗം പ്രചരിച്ചു. ദിവ്യ സുഖമായിരിക്കുന്നുവെന്നും ജനീവയിലാണെന്നും വ്യാജവാര്‍ത്ത സംബന്ധിച്ച ഫോണ്‍കോളുകള്‍ വരുന്നതുവരെ സമാധാനമായി ഉറങ്ങുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകനായ നന്ദ ഫേസ്ബുക്കില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top