സ്മാര്‍ട്ട് സിറ്റിയെന്നാല്‍ ബാങ്കും ആശുപത്രിയുമോ?.. ഐടി അധിഷ്ടിത കമ്പനികള്‍ വെറും നാലേണ്ണം മാത്രം,വിദേശ കമ്പനികള്‍ രണ്ട്,ഉമ്മന്‍ചാണ്ടിയുടെ സ്മാര്‍ട്ട് സിറ്റി തിരഞ്ഞെടുപ്പ് സിറ്റിയെന്ന് ആരോപണം.

കൊച്ചി: ഐടി മേഖലക്ക് പുത്തനുണര്‍വ്വ് നല്‍കാന്‍ സ്മാര്‍ട്ട് സിറ്റിക്ക് കഴിയുമെന്ന പ്രഖ്യാപനം കേട്ട് കോരിതരിച്ചിരുന്നു പോയി.പക്ഷേ ആ കോരിതരിപ്പ് സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടത്തില്‍ തുടങ്ങാനിരിക്കുന്ന കമ്പനികളുടെ പേര് കേട്ടപ്പോള്‍ ആവിയായി പോയി എന്നതാണ് വാസ്തവം.സ്റ്റേറ്റ് ബാങ്ക് ഓഫ് റ്റ്രാവന്‍കൂറിനും,മൂപ്പന്റെ ആസ്റ്റര്‍ മെഡിസിറ്റികും സ്മാര്‍ട്ട് സിറ്റിയില്‍ എന്താ കാര്യം എന്ന ചോദ്യം വരു ദിവസങ്ങളില്‍ ഉയരുമെന്ന് ഉറപ്പായി കഴിഞ്ഞു.കൊച്ചി ശരിക്കും സ്മാര്‍ട്ട് ആകുമോ?വിവരാസാങ്കേതിക വിപ്ലവത്തിലൂടെ കേരളത്തിലെ തൊഴില്‍ സാധ്യത ഉയര്‍ത്തുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ സ്മാര്‍ട് സിറ്റിക്ക് കഴിയുമോ? ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തോടെ ആശങ്ക ശക്തമാവുകയാണ്.

ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സ്മാര്‍ട് സിറ്റിക്ക് വീഴ്ച വന്നുവെന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടന ചടങ്ങില്‍ ആദ്യഘട്ടത്തില്‍ ഉണ്ടാകുമെന്ന് പറഞ്ഞ 27 കമ്പനികളുടെ പേരുകള്‍ പ്രഖ്യാപിച്ചില്ല. സംഘാടകരുടെ കൈവശമുള്ളത് 27നു പകരം 22 കമ്പനികളാണെന്നും, അഞ്ചു കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെന്നുമാണ് ടീകോം ഇതിനു നല്‍കിയ വിശദീകരണം.
കാക്കനാട്ട് 246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി. ടവറിന്റെയും രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവുമാണ് ഇന്ന് നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി എന്നിവര്‍ ചേര്‍ന്നാണ് സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇടതുപക്ഷം വിട്ടുനില്‍ക്കുകയും, ഉദ്ഘാടനവേദിക്ക് പുറത്ത് ഇടതുപക്ഷം പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്മാര്‍ട് സിറ്റ് പുറത്തുവിട്ട കമ്പനികളുടെ പട്ടിക. പുറത്തുവിട്ട ലിസ്റ്റ് പ്രകാരം ഈ 22 കമ്പനികളില്‍ പകുതിയിലധികവും ഐടി ഇതര കമ്പനികളാണ്. ആസ്റ്റര്‍ മെഡിസിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിങ്ങനെ തുടങ്ങി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ചെറുകിട ഇടത്തരം കമ്പനികള്‍ മാത്രമാണ് സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജരായി വന്നിരിക്കുന്നത്. ആശുപത്രിയും ബാങ്കും എങ്ങനെ ഐടി കമ്പനികളാകുമെന്ന ചോദ്യമാണ് ഉയരുന്നത്. 5000 പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യവും ഫലം കാണില്ലെന്നാണ് സൂചന. നാല് വിദേശ കമ്പനികള്‍ മാത്രമേ ലിസ്റ്റിലുള്ളൂ എന്നതും ശ്രദ്ധേയമാണ്.
സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന 22 കമ്പനികളുടെ പേരുകള്‍

 1.ലിറ്റില്‍ ജെംസ്
 2.ഫ്രഷ് ഫാസ്റ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
 3.ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്
 4.ആസ്റ്റര്‍ മെഡിസിറ്റി
 5.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
 6.ഐഎച്ച്‌ഐറ്റിഎസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
 7.ഡൈനാമിക്‌നെക്സ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
 8.വിട്രിയോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
 9.സിങ്‌നെറ്റ് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
 10.എക്‌സാ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്

 11.ലൊജിറ്റിക്‌സ് ടെക്‌നോ ലാബ്‌സ് എല്‍എല്‍പി
 12.സായി ബിപിഒ സര്‍വീസസ് ലിമിറ്റഡ
 13.മുസ്തഫ ആന്‍ഡ് അല്‍മന
 14.നോഡ്‌സ് ടെക്‌നോളജീ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
 15.റ്റികെഎം ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്
 16.എന്‍ഡൈമെന്‍ഷന്‍സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
17.മാരിയപ്പന്‍സ് മറൈന്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്

 18.ഡിആര്‍ഡി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്
 19.ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്

 20.പാത്ത് സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
 21.അഗ്രിജെനോം ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
ലിറ്റ്മസ്
 22. സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്
അതിനിടെ വലിയ വിമര്‍ശനമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉന്നയിക്കുന്നത്. സ്മാര്‍ട്‌സിറ്റി ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പായെന്ന് സിപിഐ(എം) നേതാവ് എസ് ശര്‍മ്മ പറയുന്നു. ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ മുന്നൂറോളം ഏക്കര്‍ ഭൂമി ദുബായ് കമ്പനിക്ക് കൈമാറാനുള്ള നീക്കമാണ് നടന്നത്. 100ഏക്കര്‍ ഭൂമി ഏക്കറിന് വര്‍ഷം ഒരു രൂപ പാട്ടനിരക്കില്‍ നല്‍കുക. ഈ ഭൂമിയുടെ പാട്ടം മാറ്റി ഫ്രീ ഹോള്‍ഡ് ആക്കാനുള്ള അവസരവും കമ്പനിക്ക് നല്‍കി. ഇതിനു ചുറ്റും 136 ഏക്കര്‍ ഭൂമി സെന്റിന് വെറും 26,740 രൂപ നിരക്കില്‍ 26 കോടിക്ക് വില്‍ക്കുക. ഇതിനും പുറമെസംസ്ഥാനത്തെ ഐടി വികസനരംഗത്തെ അഭിമാന സ്ഥാപനമായ ഇന്‍ഫോപാര്‍ക്ക് സ്ഥിതി ചെയ്തിരുന്ന 62.27 ഏക്കര്‍ ഭൂമിയും ഒരുലക്ഷം ചതുരശ്രയടി കെട്ടിടവും വെറും 109 കോടി രൂപയ്ക്ക് കൈമാറുക. യഥാര്‍ഥത്തില്‍ 136 ഏക്കര്‍ ഭൂമിയും ഇന്‍ഫോപാര്‍ക്കും നിസ്സാര വിലയ്ക്ക് വില്‍ക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. നേട്ടമായി പറഞ്ഞിരുന്നതോ ഗവണ്‍മെന്റ് 9 ശതമാനം ലൂൗശ്യേ, അഞ്ചുവര്‍ഷംകൊണ്ട് 5000 പേര്‍ക്ക് തൊഴില്‍. അത് ഏഴുവര്‍ഷം ആകുമ്പോള്‍ 15000 ആയും 10 വര്‍ഷമാകുമ്പോള്‍ 33,000 ആയും ഉയരും. മറ്റ് ജില്ലകളിലൊന്നും ഐടി വ്യവസായം പാടില്ലായെന്നതായിരുന്നു ഏറ്റവും അപകടകരമായ വ്യവസ്ഥ. അതേസമയം വിജയകരമായി പ്രവര്‍ത്തിച്ചുവന്ന ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കാതെതന്നെ 90,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തതെന്നാണഅ ശര്‍മ്മയുടെ വിമര്‍ശനം.ummann

വി എസ് അച്യുതാനന്ദനാണ് സ്മാര്‍ട് സിറ്റിക്ക് തുടക്കമിടുന്ന കരാര്‍ ഉണ്ടാക്കിയത്. ഇത് അട്ടിമറിക്കപ്പെട്ടുവെന്ന് സ്മാര്‍ട് സിറ്റിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ ശര്‍മ്മ പറയുന്നു. 2005ലെ യുഡിഎഫ് ഗവണ്‍മെന്റും 2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് ഗവണ്‍മെന്റും കൊണ്ടുവന്ന വ്യവസ്ഥകള്‍ തമ്മില്‍ രാവും പകലുംപോലെ വ്യത്യാസമുണ്ട്. കേരള താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുള്ളതായിരുന്നു. യുഡിഎഫിന്റെകാലത്ത് കുറഞ്ഞവിലയ്ക്ക് നൂറുകണക്കിന് ഏക്കര്‍ സ്വന്തമാക്കാമെന്ന് കരുതിവന്ന ടീകോം 39.5 ഏക്കര്‍ വരുന്ന ഫ്രീ ഹോള്‍ഡ് ഭൂമിക്ക് വില്‍പ്പനാവകാശം വേണമെന്ന നിലനില്‍ക്കാത്ത അവകാശവാദം ഉയര്‍ത്തി പദ്ധതി വൈകിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, എല്‍ഡിഎഫ് ഗവണ്‍മെന്റ് എടുത്ത കര്‍ശന നിലപാടിലൂടെ വില്‍പ്പനാവകാശം അനുവദിക്കാതെ തന്നെ ആ തര്‍ക്കങ്ങളും പരിഹരിച്ചു. ഈ കരാറുകളുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ഉമ്മന്‍ചാണ്ടീ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് നിങ്ങള്‍ ചെയ്തതെന്താണ്. 236 ഏക്കര്‍ വരുന്ന സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഭൂമിയുടെ നാലുശതമാനം മാത്രം വരുന്ന 10 ഏക്കറില്‍, 88 ലക്ഷം ചതുരശ്രയടി കെട്ടിടം നിര്‍മ്മിക്കേണ്ടിടത്ത് വെറും ആറുലക്ഷം (7.5 ശതമാനം) ചതുരശ്രയടി കെട്ടിടം നിര്‍മ്മിച്ചു എന്നതല്ലേ? തൊഴിലവസരങ്ങളിലും വന്‍ കുറവാണെന്നും ഇതില്‍ നേട്ടമില്ലെന്നും ശര്‍മ്മ വിശദീകരിക്കു. എന്നാല്‍ സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട നിര്‍മ്മാണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നുു. പദ്ധതിക്കെതിരെയുള്ള സിപിഐ.എമ്മിന്റെ പ്രതിഷേധത്തില്‍ കഴമ്പില്ല. സിപിഐ.എമ്മിന് നിറവേറ്റാനാകാത്തത് സര്‍ക്കാര്‍ ഇപ്പോള്‍ നിറവേറ്റിയിരിക്കുകയാണ്. കേരളത്തിലെ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും, ലോകം കേരളത്തിലേക്ക് വരാന്‍ പോകുന്ന കാഴ്ചയാണ് ഇനി കാണാന്‍ പോകുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കമായി. മൂന്ന് ഘട്ടങ്ങളായി നിര്‍മ്മിക്കുന്ന പദ്ധതി 2020ല്‍ പൂര്‍ത്തീകരിക്കുമെന്നും വിശദീകരിക്കുന്നു. പുതിയ പദ്ധതിയെന്ന നിലയില്‍ പ്രതിബന്ധങ്ങളുണ്ടായെങ്കിലും കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പദ്ധതി നിര്‍വഹണത്തിന് മുന്‍ മാതൃകകളില്ലാതിരുന്നതും റോഡ്, പാലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടിവന്നതും ഒന്നാം ഘട്ടം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്ന് സ്മാര്‍ട് സിറ്റി കമ്പനി അധികൃതരും വിശദീകരിക്കുന്നു.

Top