തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലു പേര് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്റെ നിര്‍ണായകമൊഴി. വിറ്റാമിന്‍ ഗുളിക എന്നു പറഞ്ഞാണ് അച്ഛന് എല്ലാവര്ക്കും കഴിക്കാന്‍ ഗുളിക നല്‍കിയതെന്ന് മകന് പറഞ്ഞു. അതേസമയം കുടുംബത്തിന് 40 ലക്ഷത്തോളം കടം ഉള്ളതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ശിവരാജന് (56),മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മരണകാരണം വ്യക്തമാകുകയുള്ളൂ.